കൊണ്ടോട്ടി-കരിപ്പൂര്‍ വിമാനത്താവളത്തിലും തെരുവുനായ ശല്യം. ടെര്‍മിനലിന് പുറത്തും റണ്‍വേയിലും നായ ശല്യം രൂക്ഷമാണ്. യാത്രക്കാര്‍ക്കും സ്വീകരിക്കാരനും യാത്രയക്കാനും എത്തുന്നവര്‍ക്കും ഒരുക്കിയ ഇരിപ്പിടങ്ങള്‍ക്കിടയിലടക്കം തെരുവ് നായകള്‍ കയ്യേറുകയാണ്.
തെരുവുനായകള്‍ ടെര്‍മിനലില്‍ പ്രവേശിക്കുന്നത് തടയാന്‍ നടപടികള്‍ സ്വീകരി ക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. യാത്രക്കാര്‍ക്കും, കൂടെ വരുന്നവര്‍ക്കും സുരക്ഷ ഒരുക്കുവാന്‍ വിമാനത്താവള അധികൃതര്‍ക്ക് തയ്യാറാകണമെന്ന ആവശ്യം ശക്തമാവുകയാണ്.