പാമ്പാടിയില്‍ ഏഴു പേരെ കടിച്ച നായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

കോട്ടയം- പാമ്പാടിയില്‍ ശനിയാഴ്ച ഏഴു പേരെ കടിച്ച നായക്കു പേവിഷ ബാധ സ്ഥിരീകരിച്ചു. തിരുവല്ലയിലെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണു പേവിഷ ബാധ സ്ഥിരീകരിച്ചത്. ആക്രമണത്തിനുശേഷം നായയെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു.

ശനിയാഴ്ച വൈകിട്ടു മൂന്നിന് വെള്ളൂര്‍ നൊങ്ങല്‍ ഭാഗത്താണു സംഭവം. പാറയ്ക്കല്‍ നിഷ സുനില്‍ ( 43), കാലായില്‍ രാജു ( 64), പതിനെട്ടില്‍ സുമി വര്‍ഗീസ്, മകന്‍ ഐറിന്‍(10), പാറയില്‍ സെബിന്‍ (12) കൊച്ചുഴത്തില്‍ രതീഷ് (37), പത്താഴക്കുഴി സ്വദേശി സനന്ദ് എന്നിവര്‍ക്കാണ് കടിയേറ്റത്. പാഞ്ഞുവന്ന നായ വീടിനുള്ളില്‍നിന്നവരെ ഉള്‍പ്പെടെ കടിച്ചുകീറി. ഭയന്ന വീട്ടുകാര്‍ പലരും അലമുറയിട്ടു ബഹളം കൂട്ടി. ഒരു നായ തന്നെയാണ് എല്ലാവരെയും കടിച്ചത്.

വീടിനുള്ളിലെ സോഫയില്‍ ഉറങ്ങുകയായിരുന്നു സെബിന്‍. കാലില്‍ നായ കടിച്ചതോടെ സെബിന്‍ നിലവിളിച്ചു ബഹളം കൂട്ടി. നിഷ സുനിലിനെയും വീടിനുള്ളില്‍ കയറിയാണ് നായ കടിച്ചത്. നടന്നു പോകുകയായിരുന്നു രാജു. സുമി വര്‍ഗീസ്, ഐറിന്‍ എന്നിവര്‍ വഴിയില്‍ നില്‍ക്കുന്നതിനിടെയാണു കടിയേറ്റത്. രതീഷും സുഹൃത്ത് സനന്ദുവും വീട്ടുമുറ്റത്ത് നില്‍ക്കുമ്പോഴാണു നായ ആക്രമിച്ചത്. പരുക്കേറ്റ ഏഴു പേരും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.

 

Latest News