Sorry, you need to enable JavaScript to visit this website.

രാഹുലിനോട് മുസ്ലിംകള്‍ക്ക് വേണ്ടി മൂന്ന് ചോദ്യങ്ങള്‍ ഉന്നയിച്ച് കെ.ടി.ജലീല്‍

മലപ്പുറം- ഭാരത് ജോഡോ യാത്ര നടത്തുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയോട് മുസ്ലിംകള്‍ക്കുവേണ്ടി മൂന്ന് ചോദ്യങ്ങള്‍ ഉന്നയിച്ച് കെ.ടി.ജലീല്‍ എം.എല്‍.എ.

തട്ടുകടയില്‍നിന്ന് ചായ കുടിച്ചാല്‍ തീരുന്ന പ്രശ്‌നങ്ങളല്ല ഇന്ത്യയിലെ പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെന്നു കൂടി പരിഹസിച്ചാണ് ജലീല്‍ ഫേസ് ബുക്കില്‍ ഉന്നയിച്ച ചോദ്യങ്ങള്‍.  

ആസാദ് കശ്മീര്‍ പ്രയോഗത്തിലൂടെ വിവാദത്തിലാക്കുകയും നിയമനടപടികളിലെത്തിക്കുകയും ചെയ്ത കശ്മീരിനെ കുറിച്ചാണ് ഒരു ചോദ്യം.

കെ.ടി.ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഭാരത് ജോഡോ യാത്രയില്‍ ഉത്തരം കിട്ടേണ്ട മൂന്ന് ചോദ്യങ്ങള്‍:
1) അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മതം മാനദണ്ഡമാക്കി പൗരത്വം തീരുമാനിക്കുന്ന മോദി കൊണ്ടുവന്ന നിയമം പിന്‍വലിക്കുമോ?
2) കോണ്‍ഗ്രസ്സ് കേന്ദ്രത്തില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്നാല്‍ ഭാര്യയെ വിവാഹ മോചനം ചെയ്യുന്ന മുസ്ലിം പുരുഷന്‍മാര്‍ക്ക് മാത്രം മൂന്നുവര്‍ഷത്തെ ജയില്‍ ശിക്ഷ ഉറപ്പ് നല്‍കുന്ന മുത്തലാഖ് ബില്‍ ചവറ്റുകൊട്ടയിലെറിയുമോ?
3) പണ്ഡിറ്റ് ജവഹര്‍ലാല്‍ നഹ്‌റു മുന്‍കയ്യെടുത്ത് ജമ്മു കാശ്മീരിന് നല്‍കിയ പ്രത്യേകാവകാശങ്ങള്‍ (370 വകുപ്പ്) എടുത്ത് കളഞ്ഞ ബി.ജെ.പി സര്‍ക്കാരിന്റെ നടപടി മരവിപ്പിച്ച് പൂര്‍വ്വസ്ഥിതി പുനസ്ഥാപിക്കാന്‍ അധികാരം കിട്ടുന്ന പക്ഷം കോണ്‍ഗ്രസ് തയ്യാറാകുമോ?
ഈ ചോദ്യങ്ങള്‍ക്ക് കോണ്‍ഗ്രസ്സിന് ഉത്തരമില്ലെങ്കില്‍ ബി.ജെ.പിയും കോണ്‍ഗ്രസ്സും തമ്മില്‍ എന്തു വ്യത്യാസം?
തട്ടുകടയില്‍ നിന്ന് ചായ കുടിച്ചത് കൊണ്ട് തീരുന്ന പ്രശ്‌നങ്ങളല്ല ഇന്ത്യയിലെ ന്യൂനപക്ഷ പിന്നോക്ക ജനവിഭാഗങ്ങള്‍ അനുഭവിക്കുന്നത്.
മര്‍മ്മപ്രധാനമായ പ്രസ്തുത വിഷയങ്ങളോട് പ്രതികരിക്കാതെ രാഹുല്‍ ഗാന്ധിക്ക് ഭാരത യാത്ര അവസാനിപ്പിക്കാനാകില്ല. കാത്തിരിക്കാം നമുക്ക്. പ്രതീക്ഷയോടെ...

 

Latest News