മുകേഷ് അംബാനി ഗുരുവായൂര്‍ ദര്‍ശനം നടത്തി, ഒന്നരക്കോടി സംഭാവന നല്‍കി

തൃശൂര്‍- റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. മകന്‍ ആനന്ദ് അംബാനിയുടെ പ്രതിശ്രുത വധു രാധിക മര്‍ച്ചന്റിനൊപ്പമായിരുന്നു ദര്‍ശനം. റിലയന്‍സ് ഗ്രൂപ്പ് ഡയറക്ടര്‍ മനോജ് മോഡിയും അദ്ദേഹത്തെ അനുഗമിച്ചു. നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ മുകേഷ് അംബാനിയും രാധിക മര്‍ച്ചന്റും ഹെലികോപ്റ്റര്‍ മാര്‍ഗം നാലരയോടെ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടില്‍ എത്തി. തുടര്‍ന്ന് റോഡ് മാര്‍ഗമാണ് ക്ഷേത്രത്തിലേക്ക് എത്തിയത്.  ദര്‍ശനത്തിന് ശേഷം ഗുരുവായൂര്‍ ക്ഷേത്രത്തിന് ഒരു കോടി 51 ലക്ഷം രൂപയുടെ ചെക്ക് മുകേഷ് അംബാനി സമര്‍പ്പിച്ചു.

 

Latest News