മുംബൈ- മുംബൈയിൽ സ്‌കൂൾ ലിഫ്റ്റിൽ കുടുങ്ങി 26 കാരിയായ അധ്യാപിക മരിച്ചു. നോർത്ത് മുംബൈയിലെ പ്രാന്തപ്രദേശമായ മലാഡിലെ ചിഞ്ചോളി ബന്ദറിലെ സെന്റ് മേരീസ് ഇംഗ്ലീഷ് ഹൈസ്‌കൂളിലാണ് സംഭവം. ജെനൽ ഫെർണാണ്ടസ് എന്ന ടീച്ചറാണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെ രണ്ടാം നിലയിലെ സ്റ്റാഫ് റൂമിലെത്താൻ ലിഫ്റ്റിൽ കയറാൻ ശ്രമിച്ചതായിരുന്നു. ഇതിനിടെ പെട്ടെന്ന് വാതിൽ അടയുകയും ഉള്ളിൽ കുടുങ്ങുകയുമായിരുന്നു. ഉടൻ സ്‌കൂൾ ജീവനക്കാർ എത്തി പുറത്തേക്ക് എടുത്തെങ്കിലും രക്ഷിക്കാനായില്ല.