പൊന്നോണത്തനിമ; ജിസാനില്‍ ടൊയോട്ട ജീവനക്കരുടെ ആഘോഷം

ജിസാന്‍- സൗദി അറേബ്യയിലെ ജിസാന്‍ പ്രവിശ്യയില്‍ ടൊയോട്ട മലയാളി കൂട്ടായ്മ 'പൊന്നോണത്തനിമ' എന്ന പേരില്‍ സംഘടിപ്പിച്ച ഓണാഘോഷം കേരള തനിമയാര്‍ന്ന പരിപാടികള്‍ കൊണ്ട് ശ്രദ്ധ നേടി.
ജിസാന്‍ മേഖലയിലെ കമ്പനികളിലെ ജീവനക്കാരും അവരുടെ ഫാമിലിയും ഉള്‍പ്പെടെ 150 ആളുകള്‍  ആഘോഷങ്ങളില്‍ പങ്ക് ചേര്‍ന്നു.  
വിവിധയിനം കലാ കായിക മത്സരങ്ങളും, ഓണ പാട്ടുകളും അത്തപൂകളവും, വടം വലിയും, വിഭവസമുര്‍ദ്ധമായ ഓണ സദ്യയും, ബംബര്‍ സമ്മാനങ്ങളും പരിപാടിയുടെ മാറ്റ് കൂട്ടി. രാാവിലെ 9 മണിക്ക് അബൂ അരീഷീല്‍ ആരംഭിച്ച പരിപാടികള്‍ വൈകുന്നേരം 6 മണിയോടെ അവസാനിച്ചു.
ഹരി ഹരിപ്പാട്, ജോഫി കൂട്ടിക്കല്‍, മനു മോഹന്‍ ചവറ തെക്കുംഭാഗം , റഫീക് നിലമ്പൂര്, അനില്‍ കൊല്ലം, സുമേഷ്, ജെയിസന്‍ ത്രിശൂര്‍, നസീഫ്, ബേസില്‍, ഹാസിഫ്, സ്മിനു, ഷീന്‍സ്, ഗിരീഷ്, നിതിന്‍, ജിതിന്‍, വിനോദ്, വിപിന്‍, നിധീഷ്, സുമേഷ്, പ്രമോദ് എന്നിവര്‍ നേതൃത്വം നല്‍കി. ര

 

Latest News