കൊല്ലം- ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യുസുഫലിയെ കുറിച്ച് അറബിയില്‍ പുസ്തകം തയാറാക്കി യൂസുഫലിക്ക് സമര്‍പ്പിക്കാനാകാത്തിലുള്ള സമ്മര്‍ദം കാരണം ഒരാള്‍ക്ക് ഹൃദാഘാതമുണ്ടായെന്ന അവിശ്വസനീയ കഥ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
ഓച്ചിറ സ്വദേശിയും അധ്യാപകനുമായ ഇ.യൂസുഫിന്റെ കഥയുമായി ഡോ. അനില്‍ മുഹമ്മദാണ് അദ്ദേഹത്തിന്റെ ജംഗ്ഷന്‍ ഹാക്ക് ചാനലില്‍ വീഡിയോ തയാറാക്കിയിരിക്കുന്നത്.
യൂസുഫലിയെ കുറിച്ച് പ്രസിദ്ധീകരിക്കപ്പെട്ട ലേഖനങ്ങളും മറ്റും ക്രോഡീകരിച്ചാണ് ഇ. യൂസുഫ് പുസ്തകം തയാറാക്കിയത്. ഒരു വര്‍ഷമെടുത്ത് തയാറാക്കിയ പുസ്തകം വളരെ രഹസ്യമായി യൂസുഫലിക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി യൂസുഫലിക്ക് ഇ മെയിലുകള്‍ അയച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. യൂസുഫലിക്ക് നല്‍കാനെന്ന് പറഞ്ഞ് ഗള്‍ഫിലെ ഒരു മാധ്യമ പ്രവര്‍ത്തകന്‍ പുസത്കം വാങ്ങിയെന്നും പിന്നീട് അത് ലേഖനങ്ങളായി പ്രത്യക്ഷപ്പെട്ടുവെന്നും ഇദ്ദേഹം ആരോപിക്കുന്നു.
ഒടുവില്‍ കെ.ടി.ജലീല്‍ എം.എല്‍.എയുടെ സഹായത്തോടെ യൂസുഫലിക്ക് പുസ്തകമെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് ഹൃദയാഘാതമുണ്ടായി ആശുപത്രിയിലായതെന്ന് പറയുന്നു. ഡോ.അനില്‍ മുഹമ്മദ് സ്‌നേഹാഘാതമെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.
നിഷ്‌കളങ്കനായ ഈ മനുഷ്യന്റെ ആഗ്രഹം സാധിച്ചുകൊടുക്കണമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാനോടും ബന്ധപ്പെട്ടവരോടും അഭ്യര്‍ഥിച്ചുകൊണ്ട് ഡോ. അനില്‍ മുഹമ്മദ് വീഡിയോ അവസാനിപ്പിക്കുന്നത്.