Sorry, you need to enable JavaScript to visit this website.

ആനക്കൊമ്പില്‍ തീര്‍ത്ത വിഗ്രഹങ്ങളുമായി മൂന്നുപേര്‍ പിടിയില്‍

ഇടുക്കി- തൊടുപുഴയില്‍ ആനക്കൊമ്പില്‍ തീര്‍ത്ത വിഗ്രഹങ്ങളുമായി മൂന്നുപേര്‍ പിടിയില്‍. അഞ്ചിരി പാലപ്പള്ളി സ്വദേശി ജോണ്‍സണ്‍, ഇഞ്ചിയാനി സ്വദേശി കുര്യക്കോസ്, മടക്കത്താനം മടിയന്തടം സ്വദേശി പുല്‍ക്കുന്നേല്‍ കൃഷ്ണന്‍ എന്നിവരാണ് പിടിയിലായത്. 25 ലക്ഷം രൂപയ്ക്ക് വിഗ്രഹങ്ങള്‍ വില്‍ക്കാനായിരുന്നു പ്രതികള്‍ ലക്ഷ്യമിട്ടത്. 

രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് വനം വകുപ്പും വിജിലന്‍സ് ഫ്‌ളൈയിങ് സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് വിഗ്രഹവുമായി പ്രതികളെ പിടികൂടാനായത്. പ്രതികളില്‍ നിന്ന് ഒരടി വീതം വലുപ്പമുള്ള രണ്ട് വിഗ്രഹങ്ങള്‍ പിടിച്ചെടുത്തു. പ്രതിയായ ജോണ്‍സണിന്റെ വീട്ടില്‍ നിന്നാണ് ശില്‍പങ്ങള്‍ കണ്ടെത്തിയത്.

Latest News