Sorry, you need to enable JavaScript to visit this website.

ഭാരത് ജോഡോ യാത്രയ്ക്കിടെ  വെള്ളമെത്തിക്കാത്ത  ഉദ്യോഗസ്ഥരെ കൊല്ലം മേയര്‍ സസ്‌പെന്‍ഡ് ചെയ്തു

കൊല്ലം-  ഭാരത് ജോഡോ യാത്രയില്‍ അനുഗമിക്കുന്നവര്‍ താമസിക്കുന്ന സ്ഥലത്ത് വെള്ളമെത്തിക്കാന്‍ വൈകിയതിന് കോര്‍പ്പറേഷനിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും ഡ്രൈവര്‍മാരെ താത്കാലികമായി ജോലിയില്‍ നിന്ന് മാറ്റി നിറുത്തുകയും ചെയ്തു. ഡി.സി.സി ജനറല്‍ സെക്രട്ടറിയും യാത്രയുടെ ഇരവിപുരം മണ്ഡലം കോഓര്‍ഡിനേറ്ററുമായ അന്‍സര്‍ അസീസ് നല്‍കിയ പരാതിയില്‍ വെഹിക്കിള്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീകുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ലിജുഗോപി എന്നിവരെയാണ് അന്വേഷണ വിധേയമായി മേയര്‍ സസ്‌പെന്‍ഡ് ചെയ്തത്. ഒരു ലോഡിന് 1888 രൂപ നിരക്കില്‍ 9 ലോഡിനായി 16992 രൂപ മുന്‍കൂറായി അടയ്ക്കുകയും 8 ലോഡ് കഴിഞ്ഞ ദിവസം രാത്രി 7 ഓടെ നല്‍കുകയും ചെയ്തു. ബാക്കിയുള്ള ഒരു ലോഡ് ഇന്നലെ രാവിലെ 7ന് നല്‍കാമെന്ന് പറഞ്ഞെങ്കിലും ഉച്ചയ്ക്ക് ഒന്നോടെയാണ് നല്‍കിയത്. ടാങ്കറിന്റെ മൂന്ന് ഡ്രൈവര്‍മാരില്‍ രണ്ടുപേര്‍ അവധിയിലായിരുന്നതും ഒരാള്‍ ഒരു സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണിന്റെ വാഹനത്തില്‍ ഡ്യൂട്ടിക്കായി പോയതുമാണ് വെള്ളമെത്തിക്കാന്‍ വൈകിയതെന്നാണ് ജീവനക്കാര്‍ പറയുന്നത്. വെള്ളം കൃത്യസമയത്ത് വിതരണം ചെയ്യാന്‍ വൈകിയത് കൃത്യവിലോപമായതിനാല്‍ തുടര്‍ അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുന്നത് വരെ ഡ്രൈവര്‍മാരെ ജോലിയില്‍ നിന്ന് മാറ്റി നിറുത്തുകയാണെന്നും മേയര്‍ അറിയിച്ചു.
 

Latest News