സുല്‍ത്താന്‍ ബത്തേരി- യുവതി അമ്പലവയല്‍ വികാസ് കോളനിക്കടുത്ത് കരിങ്കല്‍ക്വാറിയിലെ വെള്ളക്കെട്ടില്‍ ചാടിമരിച്ചു. ചീങ്ങേരി കോളനി പാതിവയല്‍ രാജന്റെ മകള്‍ പ്രവീണ (20) ആണ് മരിച്ചത്. അമ്പലവയല്‍ ചീനിക്കാമൂലയില്‍ താമസിക്കുന്ന യുവതി വികാസ് കോളനിയിലെ ക്വാറിക്ക് സമീപമെത്തി സെല്‍ഫിയെടുത്ത് മൊബൈലില്‍ സ്റ്റാറ്റസ് ഇട്ടിരുന്നു. ഇതുകണ്ട് സഹോദരന്‍ പ്രവീണ്‍ തിരക്കി ക്വാറിക്കടുത്ത് എത്തിയപ്പോള്‍ വെള്ളക്കെട്ടിലേക്ക് ചാടുകയായിരുന്നു. രക്ഷിക്കാനായി സഹോദരനും ചാടിയെങ്കിലും നീന്തല്‍ വശമില്ലാതിരുന്നതിനാല്‍ രക്ഷിക്കാനായില്ല. നാട്ടുകാര്‍ എറിഞ്ഞുകൊടുത്ത കയറില്‍പിടിച്ചാണ് പ്രവീണ്‍ രക്ഷപ്പെട്ടത്. സുല്‍ത്താന്‍ ബത്തേരിയിലെ നഴ്‌സിംഗ് സ്‌കൂളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയശേഷം അവിടത്തെ ആശുപത്രിയില്‍ ലാബ് ടെക്‌നീഷ്യനായി ജോലി ചെയ്യുകയായിരുന്നു യുവതി . അമ്മ : റാണി, പ്രവിത സഹോദരി.