കൊച്ചി- സോളാര്‍ കേസിലെ ലൈംഗിക ചൂഷണത്തില്‍ രാഷ്ട്രീയക്കാരടക്കം 14 പേരെ ഒഴിവാക്കിയെന്ന പരാതിയുമായി ഇരയായ സ്ത്രീ ഹൈക്കോടതിയില്‍ പുതിയ ഹരജി നല്‍കി.സോളാര്‍ പദ്ധതിക്ക് അനുമതി തേടിയെത്തിയ തന്നെ ലൈംഗിക ചൂഷണം ചെയ്‌തെന്ന കേസില്‍നിന്ന് പല രാഷ്ട്രീയക്കാരെയും ഒഴിവാക്കിയെന്നാണ് പരാതി. സിബിഐയും സര്‍ക്കാരും രണ്ടാഴ്ചക്കകം വിശദീകരണം നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
പ്രതിപ്പട്ടികയിലുള്ള എല്ലാവരെയും ചേര്‍ത്ത് അന്വേഷണം നടത്താന്‍ കോടതി നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹരജിക്കാരിയുടെ ആവശ്യം. ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സിബിഐ ഒരു കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. സോളാര്‍ കേസില്‍ തന്നെ സാമ്പത്തികമായും ലൈംഗികമായും ഉന്നത രാഷ്ട്രീയ നേതാക്കളും പോലീസ് ഉദ്യോഗസ്ഥരും ചൂഷണം ചെയ്‌തെന്നാണ് പരാതി.