Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഖത്തറില്‍ നാളെ മുതല്‍ ഞായര്‍ വരെ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

ദോഹ-ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) നാളെ വെള്ളി ഞായര്‍ വരെ സമുദ്ര മുന്നറിയിപ്പ് നല്‍കി.
ഈ കാലയളവില്‍ രാജ്യത്ത് ശക്തമായ കാറ്റും വേലിയേറ്റവും അനുഭവപ്പെടും. കാറ്റ് വടക്കുപടിഞ്ഞാറന്‍ ദിശയില്‍ വേഗതയേറിയതും ശക്തവുമായിരിക്കും.
കടല്‍ തിരമാലകള്‍ മൂന്ന് മുതല്‍ ഏഴടി വരെ ഉയരും. ചിലപ്പോള്‍ 10 അടി വരെ ഉയരാനും സാധ്യതയുണ്ട്.
ഈ കാലയളവില്‍ എല്ലാ സമുദ്ര പ്രവര്‍ത്തനങ്ങളും ഒഴിവാക്കാനും മുന്‍കരുതല്‍ എടുക്കാനും കാലാവസ്ഥാവകുപ്പ് പൗരന്മാരോടും താമസക്കാരോടും അഭ്യര്‍ത്ഥിച്ചു.

 

Latest News