തിരുവനന്തപുരം- സംസ്ഥാന ടെലിവിഷൻ അവാർഡുകൾ സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ പ്രഖ്യാപിച്ചു. കഥാ വിഭാഗത്തിൽ ജി.ആർ. കൃഷ്ണൻ സംവിധാനവും അമൃത ടെലിവിഷനിലെ റോയ് പി. ആന്റണി നിർമാണവും നിർവഹിച്ച നിലാവും നക്ഷത്രങ്ങളും മികച്ച ടെലിസീരിയലായി തെരഞ്ഞെടുത്തു. ഗണേഷ് ഓലിക്കരെയുടേതാണ് തിരക്കഥ. മികച്ച രണ്ടാമത്തെ ടെലിസീരിയൽ മഞ്ഞൾ പ്രസാദം. സംവിധാനം - പ്രദീപ് മാധവൻ, നിർമാണം - ഫഌവേഴ്സ് ടി.വി.
അണ്ഡകടാഹത്തിലെ ഒരു പപ്പടം (കപ്പ ടി.വി) മികച്ച ടെലിഫിലിമായി (20 മിനിട്ടിൽ കുറവ്) തെരഞ്ഞെടുത്തു. സംവിധാനം എസ്. ബിജിലാൽ, നിർമാണം ഷിബി എസ്. ബിജിലാൽ, തിരക്കഥ എസ്. ബിജിലാൽ. ബാലന്റെ ഗ്രാമം (കൈരളി പീപ്പിൾ) മികച്ച ടെലിഫിലിം (20 മിനിട്ടിൽ കൂടിയത്). സംവിധാനം - പ്രകാശ് പ്രഭാകർ, നിർമാണം - സുനിൽ ചെറിയാക്കുടി, തിരക്കഥ - പ്രകാശ് പ്രഭാകർ.മികച്ച കഥാകൃത്ത് - ജി.ആർ. ഇന്ദുഗോപൻ, കാളിഗണ്ഡകി (അമൃത ടി.വി). മികച്ച ടി.വി. ഷോ (എന്റർടെയിൻമെന്റ്) - കുട്ടികളോടാണോ കളി, നിർമാണം - മഴവിൽ മനോരമ. മികച്ച കോമഡി പ്രോഗ്രാം - അളിയൻ വേഴ്സസ് അളിയൻ, സംവിധാനം - രാജേഷ് തലച്ചിറ, നിർമാണം - ശിവമോഹൻ തമ്പി (അമൃത ടി.വി). മികച്ച കൊമേഡിയൻ - റിയാസ് നർമ്മകല, അളിയൻ വേഴ്സസ് അളിയൻ (അമൃത ടി.വി). മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (ആൺ) - എസ്. രാധാകൃഷ്ണൻ, കാളിഗണ്ഡകി (അമൃത ടി.വി). മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (പെൺ) - പാർവതി എസ്. പ്രകാശ്, നിലാവും നക്ഷത്രങ്ങളും (അമൃത ടി.വി). കുട്ടികളുടെ മികച്ച ഷോർട്ട് ഫിലിം - പോയന്റ്സ് (ഷാലോം ടി.വി), സംവിധാനം - സുബിൻ ജോഷ്, നിർമാണം - ഷാലോം ടെലിവിഷൻ, തിരക്കഥ - സുബിൻ ജോഷ്.
മികച്ച സംവിധായകൻ (ടെലിസീരിയൽ/ടെലിഫിലിം) - മധുപാൽ, കാളിഗണ്ഡകി (അമൃത ടി.വി). മികച്ച നടൻ - കൃഷ്ണൻ ബാലകൃഷ്ണൻ, കാളിഗണ്ഡകി (അമൃത ടി.വി). മികച്ച രണ്ടാമത്തെ നടൻ - വിജയ് മേനോൻ, നിലാവും നക്ഷത്രങ്ങളും (അമൃത ടി.വി). മികച്ച നടി - അമലാ ഗിരീശൻ, നീർമാതളം (ഏഷ്യാനെറ്റ്), മികച്ച രണ്ടാമത്തെ നടി - ഗൗരി കൃഷ്ണൻ, നിലാവും നക്ഷത്രങ്ങളും (അമൃത ടി.വി), മികച്ച ബാലതാരം - ജഗത് നാരായൺ, ജാൻകി നാരായൺ, സ്വബോധം (സെൻസേർഡ് പ്രോഗ്രാം), മികച്ച ക്യാമറാമാൻ - നൗഷാദ് ഷെറീഫ്, കാളിഗണ്ഡകി (അമൃത ടി.വി). മികച്ച ചിത്രസംയോജകൻ - ടോണി മേലുകാവ്, നിലാവും നക്ഷത്രങ്ങളും (അമൃത ടി.വി), മികച്ച സംഗീത സംവിധായകൻ - കല്ലറ ഗോപൻ, കാളിഗണ്ഡകി (അമൃത ടി.വി). മികച്ച ശബ്ദലേഖകൻ - എൻ. ഹരികുമാർ, രാഗസൂത്രം (സെൻസേർഡ് പ്രോഗ്രാം), മികച്ച കലാസംവിധായകൻ - അജിത് കൃഷ്ണ, കാളിഗണ്ഡകി (അമൃത ടി.വി).
പ്രത്യേക ജൂറി പരാമർശങ്ങൾ : കഥാകൃത്ത് - എസ്. ഗിരീശൻ ചാക്ക, മനുഷ്യൻ (കൈരളി ടി.വി) (ടെലിഫിലിം ഷോർട്ട്), അഭിനേത്രി - മഞ്ജു പത്രോസ്, (അളിയൻ വേഴ്സസ് അളിയൻ - അമൃത ടി.വി). അഭിനേതാവ് - നിയാസ് ബക്കർ, (മറിമായം - മഴവിൽ മനോരമ), അഭിനേതാവ് അമ്പൂട്ടി, (മനുഷ്യൻ - കൈരളി ടി.വി ടെലിഫിലിം ഷോർട്ട്), സംഗീതം - ദീപാങ്കുരൻ, (രാഗസൂത്രം സെൻസേർഡ് പ്രോഗ്രാം) (ടെലിഫിലിം ഷോർട്ട്), ടി.വി ഷോ എന്റർടെയ്ൻമെന്റ് നക്ഷത്രപ്പിറവി, നിർമാണം - ഷെമിൻ സെയ്തു (റിപ്പോർട്ടർ ടി.വി).
കഥേതര വിഭാഗത്തിൽ മികച്ച ഡോക്യുമെന്ററി (ജനറൽ) - സോർഡ് ഓഫ് ലിബർട്ടി, സംവിധാനം - ഷൈനി ജേക്കബ് ബെഞ്ചമിൻ, നിർമാണം - ആർ.സി. സുരേഷ്. മികച്ച ഡോക്യുമെന്ററി - സഹ്യന്റെ നഷ്ടം, സംവിധാനം/നിർമാണം - ബിജു പങ്കജ് (മാതൃഭൂമി ന്യൂസ്), മികച്ച ഡോക്യുമെന്ററി (ബയോഗ്രഫി) - പയണം, സംവിധാനം - എം.ജി. അനീഷ്, നിർമാണം - ഏഷ്യാനെറ്റ് ന്യൂസ്, മികച്ച ഡോക്യുമെന്ററി (വിമൻ ആന്റ് ചിൽഡ്രൻ) - പ്രകാശം പരത്തുന്ന പെൺകുട്ടി, സംവിധാനം - തമ്പാൻ, നിർമാണം - ദൂരദർശൻ കേന്ദ്രം, തിരുവനന്തപുരം, മികച്ച എഡ്യൂക്കേഷണൽ പ്രോഗ്രാം - നല്ല പാഠം, സംവിധാനം - കാർത്തിക തമ്പാൻ, നിർമാണം - മനോരമ ന്യൂസ്, മികച്ച ആങ്കർ - പാർവതി കുര്യാക്കോസ് (മനോരമ ന്യൂസ്), മികച്ച സംവിധായിക - ഷൈനി ജേക്കബ് ബെഞ്ചമിൻ (സോർഡ് ഓഫ് ലിബർട്ടി), മികച്ച ന്യൂസ് ക്യാമറമാൻ - സന്തോഷ് എസ്. പിള്ള (മഴ ഒച്ച് - മനോരമ ന്യൂസ്), മികച്ച വാർത്താവതാരക - നിഷ പുരുഷോത്തമൻ (സന്ധ്യാവാർത്ത - മനോരമ ന്യൂസ്), മികച്ച കോമ്പിയറർ/ആങ്കർ - വിധുബാല (കഥയല്ലിത് ജീവിതം - അമൃത ടി.വി), മികച്ച കമന്റേറ്റർ (ഔട്ട് ഓഫ് വിഷൻ) - രാഹുൽ കൃഷ്ണ കെ.എസ്. (ഏഷ്യാനെറ്റ് ന്യൂസ്), ഫിജി തോമസ്, (മനോരമ ന്യൂസ്) മികച്ച ആങ്കർ/ഇന്റർവ്യൂവർ - അഭിലാഷ് മോഹൻ (റിപ്പോർട്ടർ), ഹർഷൻ ടി.എം. (മീഡിയ വൺ), മികച്ച ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ് -ബിജു പങ്കജ് (മാതൃഭൂമി), മികച്ച ടി.വി ഷോ (കറണ്ട് അഫയേഴ്സ്) -സെൽഫി -കശാപ്പും കശപിശയും (മലയാളം കമ്മ്യൂണിക്കേഷൻ), മികച്ച കുട്ടികളുടെ പരിപാടി - പൂമ്പാറ്റകളുടെ പളളിക്കൂടം (ദൂരദർശൻ) -സംവിധാനം - ബൈജു രാജ് ചേകവർ, നിർമ്മാണം -കെ.ടി. ശിവാനന്ദൻ.
കെ.ആർ. മനോജ്, കെ.എം. അനീസ്, പ്രേംലാൽ പ്രബുദ്ധൻ, സുബിതാ സുകുമാർ, ബി.എസ്. രതീഷ് എന്നിവർ പ്രത്യേക ജൂറി പരാമർശത്തിന് അർഹരായി.
രചനാ വിഭാഗത്തിൽ മികച്ച ലേഖനം ടെലിവിഷൻ: കാഴ്ചയും ഉൾക്കാഴ്ചയും എന്നതിന് സലിൻ മാങ്കുഴിയും സീരിയലുകളെ എന്തുകൊണ്ട് സെൻസർ ചെയ്യണം എന്നതിന് ഡോ. ടി.കെ. സന്തോഷ് കുമാറും അവാർഡിന് അർഹരായി. ലേഖനത്തിന് പ്രത്യേക ജൂറി പരാമർശത്തിന് ശ്യാംജി അർഹനായി.