Sorry, you need to enable JavaScript to visit this website.

രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് ഇന്ന് വിശ്രമം

തിരുവനന്തപുരം- ഭാരത് ജോഡോ യാത്രയുടെ വിശ്രമ ദിവസമായ ഇന്ന് ദേശീയ നേതാക്കളുമായി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തും. യാത്രയുടെ ഇതുവരെയുള്ള പുരോഗതി വിലയിരുത്തും. സംസ്ഥാന നേതാക്കള്‍ കെപിസിസി യോഗത്തിന് പോകുന്നതിനാല്‍ ദേശീയ നേതാക്കള്‍ മാത്രമാകും കൊല്ലത്തുണ്ടാവുക. ഒപ്പം ചില പൗര പ്രമുഖരേയും രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചേക്കും. ഇന്നലെ കടമ്പാട്ടുകോണത്തു വച്ച് കൊല്ലം ജില്ലയില്‍ പ്രവേശിച്ച യാത്രക്ക് ആവേശകരമായ വരവേല്‍പ്പാണ് പ്രവര്‍ത്തകര്‍ നല്‍കിയത്പുതുതായി തെരെഞ്ഞെടുക്കപ്പെട്ട കെപിസിസി അംഗങ്ങള്‍ പങ്കെടുക്കുന്ന ആദ്യ ജനറല്‍ ബോഡി യോഗം ഇന്നു ചേരും.282 ബ്ലോക്ക് പ്രതിനിധികളും മുതിര്‍ന്ന നേതാക്കളും പാര്‍ലിമെന്ററി പാര്‍ട്ടി പ്രതിനിധികളും അടക്കം 315 അംഗങ്ങള്‍ ആണുള്ളത്. കെപിസിസി അധ്യക്ഷനെ തെരെഞ്ഞെടുക്കണം എന്ന് എ ഐ സി സിയോട് ആവശ്യപെടുന്ന ഒറ്റ വരി പ്രമേയം യോഗം പാസ്സാക്കും. മത്സരം ഇല്ലാതെ കെ സുധാകരന്‍ അധ്യക്ഷന്‍ ആയി തുടരും.അംഗത്വ പട്ടികയിലും അധ്യക്ഷന്റെ കാര്യത്തിലും എ ഐ ഗ്രൂപ്പുകളും കെ സി വേണുഗോപാല്‍ പക്ഷവും തമ്മില്‍ സമവായത്തിന് ധാരണയില്‍ എത്തിക്കഴിഞ്ഞു. ഗ്രൂപ്പ് നേതാക്കള്‍ ധാരണ ഉണ്ടാക്കുമ്പോഴും വീതം വെപ്പ് എന്ന പരാതി ചില നേതാക്കള്‍ക്ക് ഉണ്ട്. അതെ സമയം ജോഡോ യാത്ര നടക്കുന്നതിനാല്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കണം എന്നാണ് പൊതു ധാരണ.


 

Latest News