കൊച്ചി- വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കോടതി ഉത്തരവ് പാലിച്ചില്ലെന്ന് അദാനി ഗ്രൂപ്പ്. സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നടപടിക്കായി അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചു. പോലീസ് സുരക്ഷ നല്‍കണമെന്ന കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്നാരോപിച്ചാണ് ഹരജി. തുറമുഖ നിര്‍മാണം നിലച്ചെന്നും ഹരജിയില്‍ പറയുന്നു. തുറമുഖ നിര്‍മാണത്തിനെതിരെ ലത്തീന്‍ സഭ വന്‍ പ്രതിഷേധം നടത്തുന്നതിനിടെയാണ് അദാനി ഗ്രൂപ്പ് കോടതിയെ സമീപിച്ചത്.