Sorry, you need to enable JavaScript to visit this website.

13 വിമാന സര്‍വീസുകള്‍ 15 മുതൽ ദോഹ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക്

ദോഹ- 2022 സെപ്റ്റംബര്‍ 15 മുതല്‍ ഡിസംബര്‍ 30 വരെ എയര്‍ അറേബ്യ, എയര്‍ കെയ്‌റോ, ബദര്‍ എയര്‍ലൈന്‍സ്, എത്യോപ്യന്‍ എയര്‍ലൈന്‍സ്, ഇത്തിഹാദ് എയര്‍വേസ്, ഫ്‌ളൈ ദുബായ് , ഹിമാലയ എയര്‍ലൈന്‍സ്, ജസീറ എയര്‍വേസ്, നേപ്പാള്‍ എയര്‍ലൈന്‍സ്,പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ്, പെഗാസസ് എയര്‍ലൈന്‍സ് , സലാം എയര്‍, ടാര്‍കോ ഏവിയേഷന്‍ എന്നീ 13 എയര്‍ലൈനുകളുടെ സേവനം ദോഹ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നായിരിക്കും.

ദോഹ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ ഡിപ്പാര്‍ച്ചര്‍ ടെര്‍മിനല്‍ ദോഹ നഗരത്തിലെ ഓള്‍ഡ് എയര്‍പോര്‍ട്ട് ഏരിയയില്‍ ഡിറിംഗ് റോഡിന്റെയും അല്‍ മതാര്‍ സ്ട്രീറ്റിന്റെയും ജംഗ്ഷനിലാണ്.ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലില്‍ പ്രാര്‍ത്ഥനാ മുറികള്‍, അതിവേഗ വൈഫൈ, ഊറിഡൂ, വോഡഫോണ്‍ കിയോസ്‌ക്കുകള്‍, എടിഎമ്മുകള്‍, ഫോറിന്‍ എക്‌സ്‌ചേഞ്ച് സേവനങ്ങള്‍, യാത്രക്കാര്‍ക്കായി പ്രത്യേക സേവനങ്ങള്‍ എന്നിവ ലഭ്യമാണ്.

ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലിലും അറൈവല്‍ ടെര്‍മിനലിലും പെയിഡ് കാര്‍ പാര്‍ക്കിംഗ് സംവിധാനങ്ങളാണുള്ളത്.മണിക്കൂര്‍ നിരക്ക് ആദ്യത്തെ 5 മണിക്കൂര്‍ വരെ പത്ത് റിയാല്‍ വീതവും തുടര്‍ന്ന് 24 മണിക്കൂര്‍ വരെയുള്ള ഓരോ അധിക മണിക്കൂറിനും 5 റിയാല്‍ വീതവുമാണ് പാര്‍ക്കിംഗ് ചാര്‍ജ്. 24 മണിക്കൂറിന് 145 റിയാല്‍ അടക്കണം.
പണമായും കാര്‍ഡ് വഴിയും പാര്‍ക്കിംഗ് ചാര്‍ജ് അടക്കാം.

മണിക്കൂറില്‍ 2,000 യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് ഡിപ്പാര്‍ച്ചര്‍ ടെര്‍മിനല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതിന് 83 ചെക്ക്ഇന്‍ ഡെസ്‌കുകളും 52 ഡിപ്പാര്‍ച്ചര്‍ ഇമിഗ്രേഷന്‍ കൗണ്ടറുകളും 22 ഡിപ്പാര്‍ച്ചര്‍ ബോര്‍ഡിംഗ് ഗേറ്റുകളും ഉണ്ട്. ടെര്‍മിനല്‍ കെട്ടിടത്തിലേക്കുള്ള പ്രവേശനം ടിക്കറ്റെടുത്ത യാത്രക്കാര്‍ക്ക് മാത്രമായിരിക്കും. പുറപ്പെടല്‍ ടെര്‍മിനല്‍ മതാര്‍ ഖദീം മെട്രോ സ്‌റ്റേഷന്‍(റെഡ് ലൈന്‍) ല്‍ നിന്നും 600 മീറ്റര്‍ അകലെയാണ് . ടെര്‍മിനലിലേക്ക് ഒന്നിലധികം ബസ് റൂട്ടുകളുണ്ട്.

പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് പുറത്തുകടക്കുമ്പോള്‍ കാര്‍ പാര്‍ക്കിംഗ് പേയ്‌മെന്റ് നടത്താം. ചില്ലറ വില്‍പ്പന, ഭക്ഷണ പാനീയ ഓപ്ഷനുകള്‍, വെല്‍നസ് സേവനങ്ങള്‍, കറന്‍സി എക്‌സ്‌ചേഞ്ച്, എടിഎമ്മുകള്‍ എന്നിവ യാത്രക്കാര്‍ക്ക് ലഭ്യമാണ്. ടെര്‍മിനലിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ഉരീദു, വോഡഫോണ്‍ ബൂത്തുകളില്‍ യാത്രക്കാര്‍ക്ക് സിം കാര്‍ഡുകള്‍ വാങ്ങാനും റോമിംഗ് ഡാറ്റ ടോപ്പ് അപ്പ് ചെയ്യാനും കഴിയും.ദോഹ നഗരത്തിലെ സി റിംഗ് റോഡിലെ റാസ് അബു അബൗദിലാണ് ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അറൈവല്‍ ടെര്‍മിനല്‍ സ്ഥിതി ചെയ്യുന്നത്.

മണിക്കൂറില്‍ 2,000 വരുന്ന യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് ആഗമന ടെര്‍മിനല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതിന് 52 അറൈവല്‍ ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ ഉണ്ട്. ആഗമന ടെര്‍മിനലില്‍ പാസഞ്ചര്‍ പിക്ക്അപ്പ് സൗകര്യങ്ങള്‍ ലഭ്യമാണ്.

ആഗമന ടെര്‍മിനല്‍ നാഷണല്‍ മ്യൂസിയം മെട്രോ സ്‌റ്റേഷന്‍ ഗോള്‍ഡ് ലൈന്‍ (800 മീറ്റര്‍ അകലെ) വഴിയും ബസുകള്‍, ലിമോസിനുകള്‍, ടാക്‌സികള്‍, കാര്‍ വാടകയ്‌ക്കെടുക്കല്‍ സൗകര്യങ്ങള്‍ എന്നിവ വഴിയും നഗരവുമായി ബന്ധിപ്പിച്ചിരിക്കുന്നു.
ഖത്തര്‍ ഡ്യൂട്ടി ഫ്രീ റീട്ടെയില്‍ ഓപ്ഷനുകള്‍, കറന്‍സി എക്‌സ്‌ചേഞ്ച്, എടിഎമ്മുകള്‍, ഭക്ഷണ പാനീയ ഓപ്ഷനുകള്‍ എന്നിവ യാത്രക്കാര്‍ക്ക് ലഭ്യമാണ്.

ടെര്‍മിനലിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ഉരീദു, വോഡഫോണ്‍ ബൂത്തുകളില്‍ നിന്ന് യാത്രക്കാര്‍ക്ക് സിം കാര്‍ഡുകള്‍ വാങ്ങാം.
ഖത്തര്‍ ടൂറിസം, ഡിസ്‌കവര്‍ ഖത്തര്‍ കൗണ്ടറുകള്‍ എന്നിവയും രാജ്യത്തേക്ക് സന്ദര്‍ശനത്തിനെത്തുന്ന യാത്രക്കാരെ സഹായിക്കാന്‍ ലഭ്യമാണ്.

 

Latest News