കണ്ണൂര്‍- കുടുംബ വഴക്കിനിടെ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് നരഹത്യാശ്രമത്തിന് അറസ്റ്റില്‍. അഴീക്കോട് കച്ചേരിപ്പാറയില്‍ താമസിക്കുന്ന നിര്‍മ്മാണ തൊഴിലാളി വിനോദിനെ (46) യാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ 11 ന് ഞായറാഴ്ച രാത്രിയിലാണ് സംഭവം. വഴക്കിനിടെ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുന്നതിനിടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് രക്ഷിച്ചത്. ഭാര്യയുടെ പരാതിയില്‍ വധശ്രമത്തിന് കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.