ദോഹ- ഏതെങ്കിലും ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള െ്രെഡവിംഗ് ലൈസന്‍സ് കൈവശമുള്ള പ്രവാസികള്‍ക്ക് ഖത്തറില്‍ ലൈസന്‍സ് നേടുന്നതിന് െ്രെഡവിംഗ് കോഴ്‌സുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.
ഇവര്‍ക്ക് നേരിട്ടുള്ള ടെസ്റ്റിന് രജിസ്റ്റര്‍ ചെയ്യാമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കില്‍ നിന്നുള്ള ഫസ്റ്റ് ലെഫ്റ്റനന്റ് മുഹമ്മദ് അല്‍അമ്രി സ്ഥിരീകരിച്ചു.
ലൈസന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കുന്ന ട്രാഫിക് നടപടിക്രമങ്ങളെക്കുറിച്ച് ഖത്തര്‍ ടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം . ജിസിസിയിലെ പൗരന്മാരെ സംബന്ധിച്ചിടത്തോളം അവരുടെ ലൈസന്‍സ് ഉടന്‍ തന്നെ ഖത്തറി െ്രെഡവിംഗ് ലൈസന്‍സാക്കി മാറ്റാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്രാഫിക് നിയമങ്ങള്‍ അനുസരിച്ച്, ബന്ധുക്കളെ സന്ദര്‍ശിക്കുകയോ വിനോദസഞ്ചാരത്തിനായി ഇവിടെ വരികയോ ചെയ്യുന്ന ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള സാധുവായ െ്രെഡവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്ക് അവര്‍ രാജ്യത്ത് പ്രവേശിച്ച തീയതി മുതല്‍ മൂന്ന് മാസം വരെ ഖത്തറില്‍ വാഹനമോടിക്കാം. ഖത്തറിലേക്കുള്ള പ്രവേശന തീയതിയുടെ തെളിവ് ആവശ്യപ്പെടുമ്പോള്‍ നല്‍കണം, അതിനാല്‍ െ്രെഡവര്‍മാര്‍ അവരുടെ പാസ്‌പോര്‍ട്ട് അല്ലെങ്കില്‍ എന്‍ട്രി വിസ വിശദാംശങ്ങള്‍ എപ്പോഴും കൈവശം വെക്കണം.