തിരുവനന്തപുരം- കേരളത്തിലേക്ക് ആഭ്യന്തര ടൂറിസ്റ്റുകളുടെ പ്രവാഹമാണെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ആഭ്യന്തര സഞ്ചാരികളുടെ വരവിന്റെ കാര്യത്തില്‍ വന്‍കുതിച്ചു കയറ്റമാണ്. വയനാട്, കാസര്‍കോട്, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ഈ അഞ്ച് ജില്ലകളിലും എണ്ണത്തില്‍ റെക്കോഡായിരുന്നു. ഈ ജില്ലകള്‍ രൂപീകരിച്ചശേഷമുള്ള സര്‍വ്വകാല റെക്കോഡിലെത്തി. എറണാകുളവും തിരുവനന്തപുരവും മുന്‍ റെക്കോഡിന്റെ രണ്ടാം സ്ഥാനത്തെത്തി. കേരളം മൊത്തം എടുത്തു പരിശോധിച്ചാല്‍ ആഭ്യന്തര സഞ്ചാരികളുടെ വരവിന്റെ സര്‍വകാല റെക്കോഡിന്റെ സെക്കന്‍ഡ് പ്‌ളെയിസിലെത്തി. അടുത്തവര്‍ഷം നമ്മള്‍ ഒന്നാം സ്ഥാനത്തെത്തും.റിയാസ് പറഞ്ഞു. ഡെസ്റ്റിനേഷന്‍ വെഡ്ഢിംഗിന് നല്ല പ്രതികരണം ലഭിക്കാന്‍ സാദ്ധ്യതയുണ്ട്. വിവാഹങ്ങള്‍ ഇപ്പോള്‍ ആകര്‍ഷകമായ സ്ഥലത്ത് നടത്തുന്ന ഒരു പ്രവണതയുണ്ട്. കേരളം ഏറ്റവും പ്രകൃതിരമണീയമായ സ്ഥലമാണ്. ദക്ഷിണേന്ത്യയില്‍ നിന്നും ഉത്തരേന്ത്യയില്‍ നിന്നുമൊക്കെ ആളുകള്‍ കേരളത്തില്‍ വന്ന് വിവാഹം നടത്താന്‍ താത്പ്പര്യം കാട്ടും. അതിലൂടെ പത്തു പതിനഞ്ച് ദിവസം അവരും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ കേരളത്തില്‍ തങ്ങും.അത് നല്ല വരുമാനം നേടിത്തരും. അവര്‍ക്ക് ടൂറിസം വകുപ്പ് എല്ലാ സഹകരണവും ഒരുക്കിക്കൊടുക്കും- മന്ത്രി വിശദീകരിച്ചു
മണിരത്‌നവും റഹ്മാനും വരും.ബേക്കലില്‍ ഉയിരേ എന്ന ഗാനം പുനര്‍ജ്ജനിക്കും.സിനിമ ടൂറിസം പ്രെമോട്ട് ചെയ്യുന്നതിന്റെ ഭാഗമായി ബേക്കല്‍ കോട്ടയില്‍ ചിത്രീകരിച്ച മണിരത്‌നത്തിന്റെ ബോംബെയിലെ ഉയിരെ എന്ന ഗാനം ബേക്കലില്‍ത്തന്നെ പുനരാവിഷ്‌ക്കരിക്കാന്‍ ടൂറിസം വകുപ്പിന് പരിപാടിയുണ്ട്. സംവിധായകന്‍ മണിരത്‌നം, സംഗീത സംവിധായകന്‍ എ.ആര്‍.റഹ്മാന്‍ ,ചിത്രത്തിലെ നായകന്‍ അരവിന്ദ് സ്വാമി, നായിക മനീഷ കൊയ്‌രാള എന്നിവരടക്കമുള്ളവരെ അണിനിരത്തി സിനിമയുടെ പശ്ചാത്തല സംഗീതം ഉള്‍പ്പെടുത്തിയുള്ള സംഗീത നൃത്തപരിപാടിയാണ് ഉദ്ദേശിക്കുന്നത്. ഇത് സംബന്ധിച്ച് മണിരത്‌നവുമായി പ്രാരംഭ ചര്‍ച്ച നടത്തിയതായി മന്ത്രി ് പറഞ്ഞു. ലോകത്ത് ഏറ്റവും മികച്ച 50 വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി കേരളത്തെ ടൈം മാഗസിന്‍ തെരഞ്ഞെടുത്തത് വിദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഏറ്റവും സഹായകമായിട്ടുണ്ട്.