തിരുവനന്തപുരം- മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും ഉദ്യോഗസ്ഥസംഘവും യൂറോപ്പിലേക്ക്. ഒക്ടോബര്‍ ആദ്യമാണ് രണ്ടാഴ്ച നീളുന്ന യാത്ര തീരുമാനിച്ചിരിക്കുന്നത്. വിദ്യാഭ്യാസമേഖലയിലെ സഹകരണത്തിന് ഫിന്‍ലന്‍ഡ് ക്ഷണിച്ചെന്നാണ് വിശദീകരണം. ഫിന്‍ലന്‍ഡിലെ നോക്കിയ ഫാക്ടറിയും സന്ദര്‍ശിച്ചേക്കും. ഫിന്‍ലന്‍ഡിന് പുറമേ നോര്‍വെയും സംഘം സന്ദര്‍ശിക്കും.
നേരത്തെ പ്രളയത്തെ അതിജീവിക്കുന്നതിനായി നെതര്‍ലന്‍ഡ് സ്വീകരിച്ച മാര്‍ഗങ്ങള്‍ പഠിക്കാന്‍ മുഖ്യമന്ത്രിയും സംഘവും യൂറോപ് സന്ദര്‍ശിച്ചിരുന്നു. പ്രളയത്തെ നേരിടാന്‍ ഡച്ച് മാതൃകയായ റൂം ഫോര്‍ റിവര്‍ പോലുള്ള പദ്ധതി കേരളത്തിലും നടപ്പാക്കുമെന്ന് പറഞ്ഞിരുന്നു. എത്രമന്ത്രിമാരുണ്ടാകുമെന്ന കാര്യത്തില്‍ പൊതുഭരണവകുപ്പ് സ്ഥിരീകരണം നടത്തിയിട്ടില്ല.