Sorry, you need to enable JavaScript to visit this website.

കബിനി വന്യജീവി സങ്കേതത്തിലേക്ക് സ്വാഗതം  

ഉത്തര കേരളത്തിലെ സഞ്ചാരികൾക്ക് എളുപ്പം എത്തിച്ചേരാവുന്ന വന്യജീവി സങ്കേതമാണ് കബിനി വന്യജീവി സങ്കേതം. വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ചില വന്യജീവികളുടെയും അപൂർവ്വ സസ്യങ്ങളുടെയും അളവില്ലാത്ത വർധനവാണ് വന്യജീവി സങ്കേതങ്ങളുടെ പ്രാധാന്യം ഉയർത്തിയത്.  ഇത്തരം സസ്യ ജീവജാലങ്ങളെ മോഷണങ്ങളിൽ നിന്നും വേട്ടക്കാരിൽ നിന്നും സംരക്ഷിക്കാനും വനനശീകരണത്തെ തടയാനും ഒക്കെ ഉടലെടുത്തതാണ് ഇന്ന് നാം കാണുന്ന വന്യജീവി സംരക്ഷണ കേന്ദ്രങ്ങൾ. അതൊരു നാടിന്റെ അല്ലെങ്കിൽ ഒരു പ്രത്യേക ഭൂപ്രകൃതിയുടെ പരിപാലനത്തിനായി വിട്ടുകൊടുത്തിരിക്കുന്നു.

കേന്ദ്ര സർക്കാർ ഇതിന്റെ സംരക്ഷണത്തിനായി പ്രത്യേക താൽപര്യങ്ങൾ എടുത്തുവരുന്നു. ഇത്തരം വന്യജീവി സങ്കേതങ്ങളിൽ ഒന്നാണ് കബിനി വന്യജീവി സംരക്ഷണകേന്ദ്രം. അന്യം നിന്നു പോകാനിടയുള്ള വന്യജീവികളുടെയും സസ്യജാലങ്ങളുടെയും ജീവനാംശം സംരക്ഷിച്ചു പരിപാലിക്കാനായി കുറച്ച് ദശകങ്ങൾക്കു മുമ്പേ കർണ്ണാടക സംസ്ഥാനത്തു രംഗത്തുവന്ന പ്രധാന ചില വന്യജീവി സങ്കേതങ്ങളിൽ ഒന്നാണ് ഇത്. വംശനാശ ഭീഷണി നേരിടുന്ന നിരവധി ജീവജാലങ്ങൾ മുതൽ അസാമാന്യ വംശത്തിലുള്ള സസ്യജാലങ്ങൾ വരെ ഇവിടെ നിർമലമായി വസിക്കുന്നു. വർദ്ധിച്ചുവരുന്ന വന നശീകരണ പ്രവർത്തനങ്ങളാലും വേട്ടയാടൽ പ്രക്രിയകളാലും കൂട് മാറേണ്ടിവന്ന നിരവധി ജീവജാലങ്ങളുടെ ഭവനമാണ് ഈ പ്രദേശം. കബിനി നദീതടത്തിൽ സ്ഥിതിചെയ്യുന്ന ഈ സമൃദ്ധ ഭവനത്തിലേക്കുള്ള  യാത്ര രസകരമാണ്.

കബനി വന്യജീവി സങ്കേത്തിന് അകത്തും പുറത്തുമായി ചുറ്റപ്പെട്ട് കിടക്കുന്ന വിസ്താര മേഖല സൗമ്യമായ കാലാവസ്ഥ പ്രതിനിധാനം ചെയ്യുന്ന ഒരു സ്ഥലമാണ്. സെപതംബർ മുതൽ മെയ് അവസാനം വരെയുള്ള മാസങ്ങൾ കബിനി വന്യജീവി സംരക്ഷണ കേന്ദ്രം സന്ദർശിക്കാൻ അനുയോജ്യമായവയാണ്. ഈ സീസണിൽ ഇവിടെ അസംഖ്യം വന്യജീവികളെയും ചേക്കേറി പാർക്കുന്ന നിരവധി പക്ഷികളെയും പടർന്നുകിടക്കുന്ന സമൃദ്ധമായ പച്ചപ്പിനെയും ചുറ്റും കാണാൻ കഴിയും. എത്തിച്ചേരാനുള്ള വഴികൾ-  വിമാന മാർഗം മൈസൂർ വരെ യാത്ര ചെയ്ത് പിന്നീട് ഒരു ടാക്‌സി വിളിച്ച് കബിനി വന്യജീവി സങ്കേതത്തിലേക്ക് എത്തിച്ചേരാം. മൈസൂർ വിമാനത്താവളത്തിൽനിന്ന് ഏതാണ്ട് 60 കിലോമീറ്റർ അകലെയായിട്ടാണ് കബിനി വന്യജീവി സങ്കേതം. 

ബോട്ടിംഗിനുള്ള സൗകര്യം 


റോഡു മാർഗം ചെന്നൈയിൽ 550 കി.മി ദൂരത്തിൽ സ്ഥിതി ചെയ്യുന്ന കബിനി വന്യജീവി സങ്കേതത്തിലേക്ക് ചെന്നൈയ്‌ക്കോ അതിനരികിലുള്ള പ്രധാന നഗരങ്ങളിൽ നിന്നോ റോഡു മാർഗം വളരെയെളുപ്പത്തിൽ എത്തിച്ചേരാവുന്നതാണ്. ഒരു കാറ് വിളിച്ച് എളുപ്പത്തിലോ അല്ലെങ്കിൽ മൈസൂർ വരെ പാതി ബസിൽ സഞ്ചരിച്ച് മറുപാതി ടാക്‌സിയിൽ യാത്ര ചെയ്‌തോ അങ്ങോട്ടേക്കെത്താം. റെയിൽ മാർഗം ചെന്നൈയിൽ നിന്ന് കബിനി വന്യജീവി സങ്കേതത്തിലേക്ക് ചെന്നെത്താനായി നേരിട്ട് ട്രെയിനുകൾ ഇല്ലാത്തതിനാൽ  ചെന്നൈയിൽനിന്ന് മൈസൂർ വരെ ട്രെയിൻ പിടിക്കാം. അവിടെനിന്ന് മുന്നോട്ടുള്ള യാത്രയ്ക്ക് ഒരു ടാക്‌സി വിളിക്കുകയും ആവാം. വടക്കൻ കേരളത്തിൽ നിന്നുള്ള യാത്രികർക്ക് തലശ്ശേരി-മാനന്തവാടി വഴിയോ, കോഴിക്കോട്-സൂൽത്താൻ ബത്തേരി വഴിയോ മൈസൂർ റൂട്ടിൽ റോഡ് മാർഗം യാത്ര ചെയ്ത് എത്താവുന്നതേയുള്ളൂ. രാത്രിയാത്രാ നിരോധനമുള്ളതിനാൽ അത് കണക്കിലെടുത്ത് വേണം യാത്രാ പദ്ധതി തയാറാക്കാൻ. 

 

Latest News