കോട്ടയം - തെരുവ് നായ പ്രശ്‌നം രൂക്ഷമായിരിക്കുന്നതിനിടെ പന്ത്രണ്ട് തെരുവു നായകളെ ചത്തനിലയില്‍ കണ്ടെത്തി. മുളക്കുളം കാരിക്കോട് മേഖലയിലാണ് തെരുവു നായകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പ്രതിഷേധവുമായി മൃഗസ്‌നേഹികള്‍ രംഗത്തെത്തി. തിങ്കളാഴ്ച രാവിലെയാണ് മുളക്കുളം പഞ്ചായത്തിലെ കാരിക്കോട്, കയ്യൂരിക്കല്‍, കീഴൂര്‍ എന്നിവിടങ്ങളില്‍ നായ്ക്കളെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തിയത്.
വിഷം നല്‍കി കൊന്നതായാണ് ആരോപണം.അക്രമകാരികളായ നായ്ക്കളെ പ്രതിരോധിക്കുന്നതിനുളള നടപടി സ്വീകരിക്കുന്നതിന് പകരം നിരുപദ്രവകാരികളായ നായകളെയടക്കം കൊന്നൊടുക്കിയ നടപടിക്കെതിരെയാണ് മൃഗസ്‌നേഹികളുടെ പ്രതിഷേധം.വൈക്കം, തലയോലപ്പറമ്പ്, പാലാ മേഖലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തെരുവു നായ് ആക്രമണത്തില്‍ നിരവധി പേര്‍ക്കു കടിയേറ്റു. തെരുവുനായയുടെ കടിയേറ്റു ചികിത്സയിലായിരുന്നു റാന്നി സ്വദേശി സ്‌കൂള്‍ വിദ്യാര്‍ഥിനി കഴിഞ്ഞ ആഴ്ച്ചയാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.