ജിദ്ദ- സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ ഇന്ത്യന്‍ വിദേശ മന്ത്രി എസ്. ജയശങ്കര്‍ സന്ദര്‍ശിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആശംസകള്‍ അറിയിച്ചുവെന്നും ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി ധരിപ്പിച്ചുവെന്നും ഡോ.ജയശങ്കര്‍ ട്വീറ്റ് ചെയ്തു.
സൗദി വിദേശമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാനുമായി നേരത്തെ ജയശങ്കര്‍ ചര്‍ച്ച നടത്തിയിരുന്നു.
ഇന്ത്യാ-സൗദി പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ യോഗത്തില്‍ അധ്യക്ഷ വേദി പങ്കിട്ട ഇരുവരും ഇരുരാജ്യങ്ങളുടേയും രാഷ്ട്രീയ, സുരക്ഷാ, സാമുഹിക, സാംസ്‌കാരിക ബന്ധങ്ങള്‍ ചര്‍ച്ച ചെയ്യുകയും പരസ്പര ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ധാരണാപത്രങ്ങളില്‍ ഒപ്പുവെക്കുകയും ചെയ്തു.