തിരുവനന്തപുരം- രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ മലയാളത്തില്‍ മുദ്രാവാക്യം വിളിച്ച് കോണ്‍ഗ്രസ് നേതാവ് കനയ്യകുമാര്‍.
ജനാധിപത്യം പുലരട്ടെ, മതേതരത്വം പുലരട്ടെ.. മോഡി സര്‍ക്കാര്‍ തുലയട്ടെ.. അഭിവാദ്യങ്ങള്‍.. അഭിവാദ്യങ്ങള്‍.. രാഹുല്‍ ഗാന്ധിക്കഭിവാദ്യങ്ങള്‍...'
കനയ്യ വിളിച്ച് കൊടുത്ത മുദ്രാവാക്യമാണ് യാത്രാംഗങ്ങള്‍ ഏറ്റുവിളിച്ചത്. കെ. എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് അടക്കമുള്ള നേതാക്കള്‍ ആവേശത്തോടെ മുദ്രാവാക്യം ഏറ്റുവിളിക്കുന്ന വീഡിയോ യൂത്ത് കോണ്‍ഗ്രസ് ട്വിറ്ററില്‍ പങ്കുവെച്ചു. വീഡിയോയില്‍ കാണാം.
ബുധനാഴ്ച തമിഴ്നാട്ടിലെ കന്യാകുമാരിയില്‍നിന്ന് പര്യടനം ആരംഭിച്ച യാത്ര ശനിയാഴ്ച രാത്രിയോടെ കേരളത്തില്‍ എത്തിയിരുന്നു. ഞായറാഴ്ച രാവിലെ പാറശാലയില്‍നിന്ന് ആരംഭിച്ച യാത്രയില്‍ രാഹുല്‍ ഗാന്ധിയെയും മറ്റു പദയാത്രികരെയും കെപിസിസി, ഡിസിസി നേതാക്കളും ജനപ്രതിനിധികളും ചേര്‍ന്നാണ് സ്വീകരിച്ചത്.
Look who !!
— IYC Kerala (@IYCKerala) September 11, 2022
കനയ്യ കുമാർ മലയാളത്തിൽ മുദ്രാവാഖ്യവുമായി #BharatJodoYatra pic.twitter.com/6XZ6uVVbul