റിയാദ്- സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോമായ അബ്ശിര്‍ വഴി ഇഖാമയിലെ ഇംഗ്ലീഷിലുള്ള പേരുകളിലെ പിശകുകള്‍ തിരുത്താമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ സിവില്‍ സ്റ്റാറ്റസ് ഏജന്‍സി അറിയിച്ചു.
അബ്ശിറിലെ ഇന്‍ഡിവിജ്വല്‍ പ്ലാറ്റ്‌ഫോമില്‍ ഇംഗ്ലീഷിലുള്ള പേരുകളിലെ പിശകുകളോ അക്ഷരത്തെറ്റുകളോ തിരുത്താനുള്ള അപേക്ഷ തവസ്വുല്‍ വഴി നല്‍കണം. പാസ്‌പോര്‍ട്ടിന്റെ കോപ്പിയാണ് ശരിയായ പേര് തെളിയിക്കാനുള്ള രേഖയായി നല്‍കേണ്ടത്.