റിയാദ്- വാഹങ്ങള്‍ക്കുള്ള ഫാന്‍സി നമ്പര്‍ അനുവദിക്കാന്‍ അബ്ശിര്‍ വഴി ലേലം തുടങ്ങിയതായി ട്രാഫിക് വിഭാഗം അറിയിച്ചു. ബുധനാഴ്ച രാത്രി എട്ട് മണിവരെ ലേലം തുടരും.
െ്രെപവറ്റ് വാഹനങ്ങള്‍, സ്‌കൂട്ടറുകള്‍ എന്നിവക്ക് ഉപയോഗിക്കാവുന്ന നമ്പറുകളാണ് ലേലത്തിലുള്ളത്.
ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അബ്ശിറില്‍ കയറി നമ്പര്‍ പ്ലേറ്റ് സെലക്ട് ചെയ്യണം. ശേഷം ഡെപോസിറ്റ് തുക കെട്ടണം. ലേലത്തില്‍ വിജയിച്ചവര്‍ അഞ്ച് ദിവസത്തിനകം നമ്പര്‍ പ്ലേറ്റിന് പണമടക്കണം. അഞ്ചുദിവസത്തിനകം പണമടച്ചിട്ടില്ലെങ്കില്‍ ലേലം റദ്ദാകും. പണം നല്‍കിയാല്‍ ട്രാഫിക് വിഭാഗത്തില്‍ പോയി നമ്പര്‍ പ്ലേറ്റ് വാങ്ങുകയാണ് വേണ്ടത്.