തുടര്‍ച്ചയായ മൂന്നാം ആഴ്ചയും ലത്തീന്‍  പള്ളികളില്‍ വിഴിഞ്ഞം  സര്‍ക്കുലര്‍ 

തിരുവനന്തപുരം- വിഴിഞ്ഞം തുറമുഖ വിരുദ്ധസമരത്തില്‍ നിലപാട് കടുപ്പിച്ച് ലത്തീന്‍ അതിരൂപത. പള്ളികളില്‍ വീണ്ടും സര്‍ക്കുലര്‍. പാളയം പള്ളിയില്‍ സര്‍ക്കുലര്‍ വായിച്ചു. മൂലമ്പള്ളിയില്‍ നിന്നാരംഭിക്കുന്ന സമരജാഥയ്ക്ക് ഐക്യദാര്‍ഢ്യം തേടിയാണ് സര്‍ക്കുലര്‍. ബഹുജന സമരത്തിന് വിവിധ സംഘടനകളേയും ജനങ്ങളേയും പങ്കാളികളാക്കണം. ഇതിനായി ഇടവകകളും ഫെറോന സമരസമിതികളും മുന്‍കൈ എടുക്കണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. ഈമാസം 14 ന് ആരംഭിക്കുന്ന ജാഥ 18 ന് വിഴിഞ്ഞത്ത് എത്തിച്ചേരും. സമരം ന്യായമാണെന്ന് അധികാരികള്‍ പോലും അംഗീകരിക്കുന്നു. തുടര്‍ച്ചയായ മൂന്നാം ആഴ്ചയാണ് പള്ളികളില്‍ സര്‍ക്കുലര്‍ വായിക്കുന്നത്. ആര്‍ച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോയുടേതാണ് ആഹ്വാനം.
 

Latest News