Sorry, you need to enable JavaScript to visit this website.

പട്ടി കടിച്ചാല്‍ മന്ത്രി കടിച്ചെന്ന മട്ടില്‍ പ്രചാരണം; വീണാ  ജോര്‍ജിനെതിരേ നടക്കുന്നത് വ്യക്തിഹത്യ-വെള്ളാപ്പള്ളി

പത്തനംതിട്ട- മന്ത്രി വീണാ ജോര്‍ജിനെ ചിലര്‍ വ്യക്തിഹത്യ ചെയ്യുകയാണെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആരെയെങ്കിലും പട്ടി കടിച്ചാല്‍ ഉടന്‍ വീണാ ജോര്‍ജ് കടിച്ചെന്ന മട്ടിലാണ് പ്രചാരണം. എസ്.എന്‍.ഡി.പി. യോഗം പത്തനംതിട്ട യൂണിയന്റെ ചതയദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി. വീണാ ജോര്‍ജും ചടങ്ങിനെത്തിയിരുന്നു.
മന്ത്രിയായി ഒരുവര്‍ഷം പിന്നിട്ടതേയുള്ളൂ. ചില മാധ്യമങ്ങള്‍തന്നെ സൃഷ്ടിയും സംഹാരവും നടത്തുന്ന കാലമാണിത്. വീണാ ജോര്‍ജ് മിടുക്കിയായ ജനപ്രതിനിധിയാണ്.
പിന്നാക്കവിഭാഗത്തെ വീണ്ടും പിന്നോട്ടടിക്കുന്നതാണ് മുന്നാക്കസംവരണം. വിഴിഞ്ഞം തുറമുഖവിഷയത്തില്‍ സമരത്തിനിറങ്ങിയ ലത്തീന്‍ അതിരൂപതയ്ക്കുമുന്നില്‍ മുട്ടിടിച്ചുനില്‍ക്കുകയാണ് സംസ്ഥാനസര്‍ക്കാരെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. അവരുന്നയിച്ച ഒന്‍പത് ആവശ്യവും അംഗീകരിച്ചു. പിന്നാക്കസമുദായങ്ങള്‍ ചങ്കെടുത്തു കാണിച്ചാലും ചെത്തിപ്പൂവെന്ന് പറയുന്ന സ്ഥിതിയാണ് മറുവശത്ത്-വെള്ളാപ്പള്ളി പറഞ്ഞു.
 

Latest News