തിരുവനന്തപുരം-രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഞായറാഴ്ച കേരളത്തിലെ പ്രയാണം തുടങ്ങും. അതിര്‍ത്തിയായ കളിയിക്കാവിളയില്‍ ശനിയാഴ്ച യാത്ര പൂര്‍ത്തിയാക്കിയ സംഘം പാറശ്ശാലയ്ക്കടുത്ത് ചെറുവാരക്കോണത്ത് തങ്ങി. ഞായറാഴ്ച രാവിലെ പാറശ്ശാലയില്‍നിന്നാണ് പദയാത്ര ആരംഭിക്കുക.
കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, ഡി.സി.സി. പ്രസിഡന്റ് പാലോട് രവി എന്നിവരുടെ നേതൃത്വത്തില്‍ നെല്‍ക്കതിരും ഇളനീരും നല്‍കി സ്വീകരിക്കും.
രാവിലെ യാത്ര നെയ്യാറ്റിന്‍കര ഊരൂട്ടുകാലയില്‍ സ്വതന്ത്ര്യസമരസേനാനി ജി. രാമചന്ദ്രന്റെ വസതിയായ മാധവിമന്ദിരത്തില്‍ സമാപിക്കും. പരമ്പരാഗത നെയ്ത്തുതൊഴിലാളികളുമായി രാഹുല്‍ഗാന്ധി സംവദിക്കും. മാധവിമന്ദിരത്തിലെ ഗാന്ധിമ്യൂസിയം അദ്ദേഹം സന്ദര്‍ശിക്കും.
വൈകീട്ട് നിംസ് ആശുപത്രി വളപ്പില്‍ ഗാന്ധിയന്മരായ ഗോപിനാഥന്‍ നായരുടെയും കെ.ഇ. മാമന്റെയും സ്തൂപം അനാച്ഛാദനം ചെയ്യും. വൈകീട്ട് യാത്ര നേമത്ത് സമാപിക്കും. 12ന് രാവിലെ നേമത്തുനിന്നാരംഭിക്കുന്ന പദയാത്ര പട്ടത്ത് സമാപിക്കും. സാംസ്‌കാരികസാമൂഹിക മേഖലയിലെ പ്രമുഖരുമായും ജവഹര്‍ ബാല്‍മഞ്ചിലെ വിദ്യാര്‍ഥികളുമായും രാഹുല്‍ഗാന്ധി സംവദിക്കും