ദോഹ-ഖത്തറില്‍ പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷനില്‍ വര്‍ധന. പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2022 ജൂലൈയില്‍ ഖത്തറില്‍ രജിസ്റ്റര്‍ ചെയ്ത പുതിയ വാഹനങ്ങളുടെ എണ്ണം 5,849 ആയിരുന്നു. 2021 ലെ അതേ മാസത്തെ അപേക്ഷിച്ച് 7.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
സ്വകാര്യ മോട്ടോര്‍ സൈക്കിളുകളുടെ രജിസ്‌ട്രേഷന്‍ 2022 ജൂലൈയില്‍ 580 ആയി. 2021 ല്‍ ഇതേ കാലയളവില്‍ ഇത് 297 ആയിരുന്നു. എന്നാല്‍ ഈ വര്‍ഷം ജൂണില്‍ 1123 സ്വകാര്യ മോട്ടോര്‍സൈക്കിളുകളുടെ രജിസ്‌ട്രേഷന്‍ നടന്നു.
കൂടുതല്‍ കാറുകള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ വീണ്ടെടുക്കുന്നതിന്റെ സൂചനയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.