ദോഹ-പ്രമുഖ വിമാന കമ്പനിയായ ഖത്തര്‍ എയര്‍വേയ്‌സ് വിവിധ തസ്തികകളിലേക്ക് ഇന്ത്യയില്‍നിന്ന് റിക്രൂട്ടിനൊരുങ്ങുന്നു.
ഖത്തര്‍ എയര്‍വേസ്, ഖത്തര്‍ ഡ്യൂട്ടി ഫ്രീ, ഖത്തര്‍ എവിയേഷന്‍ സര്‍വീസസ്, ഖത്തര്‍ എയര്‍വേയ്‌സ് കാറ്ററിംഗ് കമ്പനി,
ഖത്തര്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനി എന്നിവിടങ്ങളിലേക്കാണ് ഇന്ത്യയില്‍നിന്ന് റിക്രൂട്ട്‌മെന്റിന് തയ്യാറെടുക്കുന്നത്. എന്നാല്‍ എത്ര പേരെ റിക്രൂട്ട് ചെയ്യുമെന്ന് വ്യക്തമല്ല.ഈ മാസം 16 മുതല്‍ അപേക്ഷ സ്വീകരിച്ച് തുടങ്ങും.
ഖത്തര്‍ എയര്‍വേയ്‌സിന് എല്ലായ്‌പ്പോഴും ഇന്ത്യയുമായി പ്രത്യേക ബന്ധമുണ്ടെന്നും ഞങ്ങളുടെ പ്രതിബദ്ധത കൂടുതല്‍ ദൃഡമാക്കുകയാണെന്നും ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അക്ബര്‍ അല്‍ ബേക്കര്‍ പറഞ്ഞു.