തിരുവനന്തപുരം- ഇക്കുറിയും മലയാളികള്‍ ഓണം ആഘോഷമാക്കി. മദ്യവില്‍പനയില്‍ ബിവറേജസ് കോര്‍പറേഷന് പുതിയ റെക്കോര്‍ഡ്.
ഉത്രാടം നാളായ ബുധനാഴ്ച 117 കോടി രൂപയുടെ മദ്യമാണ് സംസ്ഥാത്തെ ബെവ്‌കോ മദ്യവില്‍പനശാലകളിലൂടെ വിറ്റത്. കഴിഞ്ഞ വര്‍ഷം ഉത്രാടത്തിന് 85 കോടി രൂപയുടെ മദ്യം വിറ്റ സ്ഥാനത്താണിത്. 32 കോടി രൂപയുടെ അധികവരുമാനമാണ് ഈ വര്‍ഷമുണ്ടായത്.ഓണം സീസണിലെ മൊത്തം വ്യാപാരിത്തിലും ഇക്കുറി വലിയ കുതിപ്പാണ് ബെവ്‌കോയ്ക്ക് ഉണ്ടായത്.
ഉത്രാടം വരെയുള്ള ഏഴ് ദിവസത്തില്‍ 624 കോടി രൂപയുടെ മദ്യമാണ് വിറ്റുപോയത്. കഴിഞ്ഞ വര്‍ഷം ഇത് 529 കോടിയായിരുന്നു. കൊല്ലത്തെ ആശ്രാമം ബെവ്‌കോ ഔട്ട്‌ലെറ്റിലാണ് ഇക്കുറി റെക്കോര്‍ഡ് മദ്യവില്‍പന നടന്നത്. 1.06 കോടി രൂപയാണ് അവിടെ വിറ്റത്. ആകെ നാല് ഔട്ട്‌ലെറ്റുകളില്‍ ഒരു കോടിയിലേറെ വ്യാപാരം നടന്നു. ഇരിങ്ങാലക്കുട, ചേര്‍ത്തല കോര്‍ട്ട് ജംഗ്ഷന്‍, പയ്യന്നൂര്‍ എന്നിവിടങ്ങളിലും ഇക്കുറി കോടി രൂപയുടെ കച്ചവടം നടന്നു.