കൊച്ചി- സൈക്കിളില്‍ തിരിഞ്ഞു നോക്കി മമ്മൂട്ടിയുടെ വീഡിയോ മൊബൈലില്‍ പകര്‍ത്തിയ ആരാധകപ്പയ്യന്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മമ്മൂട്ടിയുടെ കാറില്‍ നിന്നും രമേശ് പിഷാരടിയാണ് ഈ രംഗം ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരികുന്നത്.
തന്റ കാറിനു മുമ്പിലൂടെ സൈക്കിളോടിച്ച് കൈവീശി ആശംസ നേര്‍ന്ന ആരാധകനോട് കൈവീശി ചിരിച്ചു കടന്നു പോകുന്ന മമ്മൂട്ടി ദൃശ്യത്തിലെ മനോഹാരിതയാകുന്നുണ്ട്.