കോഴിക്കോട്- പേപ്പട്ടി ആക്രമണങ്ങളും പേവിഷബാധയേറ്റ മരണങ്ങളും അടിക്കടി ഉണ്ടായിട്ടും പരിഹാരത്തിനു മുതിരാത്ത സര്‍ക്കാരിനെതിരെ മുസ്ലിം യൂത്ത് ലീഗ് അപായ ബോര്‍ഡുകള്‍ സ്ഥാപിച്ച് പ്രതിഷേധിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ. ഫിറോസ് അറിയിച്ചു. ശാഖാതലത്തില്‍ സെപ്റ്റംബര്‍ എട്ടിനാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്.
ഈ വര്‍ഷം ആഗസ്ത് ഒന്ന് വരെ 183931 പേര്‍ക്കാണ് കേരളത്തില്‍ തെരുവ് പട്ടികളുടെ കടിയേറ്റത്. 21 പേര്‍ മരിക്കുകയും ചെയ്തു. അഭിരാമി എന്നൊരു വിദ്യാര്‍ഥി കഴിഞ്ഞ ദിവസം പേപ്പട്ടിയുടെ കടിയേറ്റ് ഗുരുതരാവസ്ഥയിലായി പേവിഷ ബാധക്കുള്ള വാക്‌സിന്‍ എടുത്തിട്ടും മരണപ്പെടുകയുണ്ടായി. ഇത്രയേറെ അപകടകരമായ സാഹചര്യമുണ്ടായിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ വേണ്ട നടപടികള്‍ കൈകൊള്ളാത്തതില്‍ ജനങ്ങള്‍ക്കിടയില്‍ ശക്തമായ അമര്‍ഷം രൂപപ്പെട്ടിട്ടുണ്ട്.
'പേപ്പട്ടിയുണ്ട് സൂക്ഷിക്കുക, സര്‍ക്കാര്‍ ഒന്നും ചെയ്യില്ല സ്വന്തം ജീവന്‍ സ്വയം കാക്കുക' എന്നെഴുതിയ അപായ സൂചനാ ബോര്‍ഡുകളാണ് ശാഖാ കമ്മിറ്റികള്‍ പൊതുഇടങ്ങളില്‍ സ്ഥാപിക്കുക.