Sorry, you need to enable JavaScript to visit this website.

സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴക്ക് സാധ്യത

തിരുവനന്തപുരം- ഉത്രാടം, തിരുവോണം ദിനങ്ങളിൽ സംസ്ഥാനത്ത് കനത്ത മഴയുണ്ടാകുമെന്ന്കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുറിയിപ്പ്.
ഇന്ന് വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ടും തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റു ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവോണ ദിവസമായ നാളെ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. 

വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, വയനാട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Latest News