റിയാദ്- സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും ഇനി മുതല്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും ഹിജ്‌റ കലണ്ടറിന് പകരം ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം നല്‍കാന്‍ സൗദി മന്ത്രിസഭ തീരുമാനിച്ചു.
അടുത്ത മാസം മുതല്‍ ഈ വ്യവസ്ഥ പ്രാബല്യത്തിലാവും. എല്ലാ മാസവും 27നാണ് രാജ്യത്തെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും ശമ്പളം നല്‍കേണ്ടത്. ശമ്പള വിതരണം ഏകീകരിക്കുകയാണ് ഇതുവഴി ഉദ്ദേശിക്കുന്നത്.