Sorry, you need to enable JavaScript to visit this website.

കനത്തമഴ; വിമാനതാവള റോഡിൽ വൻഗർത്തം

കാലടി- രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് തുറവുംകര- വിമാനത്താവള റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു. ഇതു മൂലം ഭീതിയോടെയാണ് യാത്രക്കാർ കടന്നുപോകുന്നത്. വിമാനത്താവളത്തിലേക്കുള്ള പ്രധാന പാതയിൽ കോസ്റ്റ് ഗാർഡ് കേന്ദ്രത്തിന് മുന്നിലായാണ് ഗർത്തം കാണപ്പെട്ടത്. രണ്ടാഴ്ച മുൻപുണ്ടായ വെളളപ്പൊക്ക ത്തെ തുടർന്ന് ചെങ്ങൽ തോടിന് സമീപത്തു കൂടി പോകുന്ന റോഡിൽ വിള്ളൽ രൂപപ്പെടുകയും തുടർന്ന് ബാരിക്കേഡ് സ്ഥാപിച്ച് ഗതാഗതം നിയന്ത്രിക്കുകയും ചെയ്തിരുന്നു.എം എൽ എമാരായ അൻവർ സാദത്ത്, റോജി എം ജോൺ എന്നിവരും കാഞ്ഞൂർ പഞ്ചായത്ത് അധികൃതരും സ്ഥലം സന്ദർശിച്ച് പൊതുമരാമത്ത് വകുപ്പ് അധികൃതരെ വിളിച്ചുവരുത്തി ദുരവസ്ഥ ബോ ബോധ്യപ്പെടുത്തിയിരുന്നു. എന്നാൽ കൾവർട്ട് നിർമ്മിച്ച് പ്രതിസന്ധി പരിഹരിക്കാമെന്ന് അറിയിച്ചാണ് ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും തിരികെ പോയത്.തുടർപ്രവർത്തനങ്ങളൊന്നും നടന്നതുമില്ല.  ഇപ്പോൾ രൂപപ്പെട്ടിട്ടുള്ള ഗർത്തത്തിലൂടെ മഴവെള്ളമി റങ്ങി ചെങ്ങൽ തോട്ടിലേക്ക് റോഡ് ഒലിച്ചു പോകാൻ സാധ്യത ഏറെയാണ്. ഇതോടെ റോഡ് ഇല്ലാതാവുകയും,വൻ അപകടത്തിന് കളമൊരുക്കുകയും ചെയ്യുമെന്ന ആശങ്കയിലാണ് സമീപവാസികൾ. അടിയന്തിരമായി ഗതാഗത തിരക്കുള്ള റോഡിൻെറ ദുരവസ്ഥ പരിഹരിച്ച് യാത്രക്കാരുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Latest News