Sorry, you need to enable JavaScript to visit this website.

എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് ഫലം പ്രസിദ്ധീകരിച്ചു,വിശ്വനാഥ് വിനോദിന് ഒന്നാം റാങ്ക്

തിരുവനന്തപുരം- കേരള എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. എന്‍ജിനീയറിംഗ്  പ്രവേശന പരീക്ഷ എഴുതിയ 77,005 വിദ്യാര്‍ഥികളില്‍ 58,870 പേര്‍ യോഗ്യത നേടി. ഇതില്‍ 50,858 പേര്‍ റാങ്ക് പട്ടികയില്‍ ഇടംപിടിച്ചതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.

ഇടുക്കി ആനക്കര സ്വദേശി വിശ്വനാഥ് വിനോദിനാണ് ഒന്നാം റാങ്ക്. തിരുവനന്തപുരം പട്ടം പാലസ് സ്വദേശി തോമസ് ബിജു ചീരംവെലില്‍ രണ്ടാം റാങ്കും കൊല്ലം സ്വദേശി നവജ്യോത് ബി കൃഷ്ണന്‍ മൂന്നാം റാങ്കും നേടി. തൃശൂര്‍ മുളങ്കുന്നത്തുകാവ് സ്വദേശി ആന്‍ മേരിക്കാണ് നാലാം സ്ഥാനം.  അഞ്ചാം റാങ്ക്- അനുപം ജോയ് (വയനാട്).

ആദ്യ പത്ത് റാങ്കുകളില്‍ രണ്ട് പെണ്‍കുട്ടികള്‍ മാത്രമാണുള്ളത്. നാലാം റാങ്ക് നേടിയ ആന്‍ മേരിയെ കൂടാതെ, ആറാം റാങ്കുകാരിയായ പത്തനംതിട്ട സ്വദേശി റിയ മേരി വര്‍ഗീസാണ് ആദ്യ പത്തിനുള്ളിലുള്ള പെണ്‍കുട്ടികള്‍.

എസ്.സി വിഭാഗത്തില്‍ തൃശൂര്‍ ഈസ്റ്റ് ഫോര്‍ട്ട് സ്വദേശി കെ.പി ലക്ഷ്മീഷിനാണ് ഒന്നാം റാങ്ക്. കേഴിക്കോട് കടമേരി സ്വദേശി ടി അദിത് രണ്ടാം റാങ്ക് നേടി. എസ്.ടി വിഭാഗത്തില്‍ കാസര്‍കോട് സ്വദേശി തേജസ് ജെ. കര്‍മല്‍ ഒന്നാം റാങ്കും കോട്ടയം ഗാന്ധി നഗര്‍ സ്വദേശി ജെഫ്രി സാം മേമന്‍ രണ്ടാം റാങ്കും നേടി.

 

Latest News