കണ്ണൂർ- കരിവള്ളൂരിൽ ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കിയതിന് കാരണം ഭർത്താവിന്റെയും അമ്മയുടെയും പീഡനമാണെന്ന് കുടുംബം ആരോപിച്ചു. 24 വയസുള്ള സൂര്യയാണ് ഇക്കഴിഞ്ഞ മൂന്നിന് ജീവനൊടുക്കിയത്. ഭർതൃവീട്ടിലെ നിരന്തര പീഡനമാണ് യുവതി ജീവനൊടുക്കാൻ കാരണമെന്ന് യുവതിയുടെ കുടുംബം പയ്യന്നൂർ പോലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കി.
സൂര്യയെ ഭർത്താവും അമ്മയും ചേർന്ന് പിഡീപ്പിച്ചിരുന്നുവെന്ന് കുടുംബം ആരോപിച്ചു. 2021-ലാണ് ഇവരുടെ വിവാഹം നടന്നത്. എട്ടുമാസം പ്രായമുള്ള മകനുണ്ട്.