ഫറോക്ക്- നാടിന്റെ തന്നെ അഭിമാനമായി മാറിയ രണ്ടു അത്‌ലറ്റുകളെ ഫറോക്ക് റോയല്‍ റണ്ണേഴ്‌സ് കോഴിക്കോട് ടീം ആദരിച്ചു. റിട്ടയര്‍മെന്റ് ദിവസം ജോലി ചെയ്തിരുന്ന കൊച്ചിയില്‍നിന്ന് സ്വന്തം ദേശമായ ഫറോക്ക് വരെ ഓടി പുതിയ ജീവിതമാരംഭിച്ച് മാതൃക സൃഷ്ടിച്ച നളിനാക്ഷന്‍,
മുന്‍ പ്രവാസിയും ദുബായ് അയേണ്‍മാനും കഴിഞ്ഞ മാസം കസാക്കിസ്ഥാനില്‍ നടന്ന അയേണ്‍മാന്‍ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച നസീഫ് അലി എന്നിവരാണ് ആദരവ് ഏറ്റുവാങ്ങിയത്.
രാഗേഷ് കുന്നത്തിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വാഴൂര്‍ പഞ്ചായത്ത് പ്രസിഡന്റും മാരത്തോണ്‍ ഓട്ടക്കാരനുമായ വാസുദേവന്‍ മാസ്റ്റര്‍ മുഖ്യാതിഥി ആയിരുന്നു.
ഫറോക്ക് മുനിസിപ്പല്‍ ചെയര്‍മാന്‍ എന്‍.സി റസാഖ് പരിപാടി ഉദ്ഘാടനം ചെയ്തു.നളിനാഷന് വാസുദേവന്‍ മാസ്റ്ററും, നസീഫ് അലിക്ക് എന്‍.സി റസാഖും ഉഹാരങ്ങള്‍ കൈമാറി.
ഡോ: മിലിങ്ങ് (ജെ.സി.ഐ പ്രസിഡന്റ്), സുരേഷ് (രാമനാട്ടുകര മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍)അജിത് കുമാര്‍ പൊന്നിയംപറമ്പ് (വ്യാപാരി വ്യവസായി ഏകോപന സമതി ജനറല്‍ സെക്രട്ടറി) എന്നിവര്‍ സംസാരിച്ചു.
റോയല്‍റണ്ണേഴ്‌സ് കോഴിക്കോട് ജോ. സെക്രട്ടറി പ്രസാദ് കണക്കശ്ശേരി സ്വാഗതവും വൈസ് പ്രസിഡന്റ്
ഗഫൂര്‍ നന്ദിയും പറഞ്ഞു.