അബുദാബി- യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരം, പാക്കിസ്ഥാനിലെ കനത്ത വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് അടിയന്തര സഹായവുമായി ആദ്യ വിമാനം ദുബായില്‍നിന്ന് പുറപ്പെട്ടു.
ദുബായിലെ ഇന്റര്‍നാഷണല്‍ ഹ്യൂമാനിറ്റേറിയന്‍ സിറ്റി (ഐഎച്ച്സി) ഗോഡൗണുകളില്‍നിന്നാണ് വിമാനം പറന്നുയര്‍ന്നത്. 33 ടണ്‍ മാനുഷിക സഹായങ്ങളും ദുബായിലെ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള യു.എന്‍ ഹൈക്കമ്മീഷണര്‍ (യുഎന്‍എച്ച്സിആര്‍) സ്റ്റോക്കില്‍ നിന്നുള്ള ഷെല്‍ട്ടര്‍ ഇനങ്ങളും സി 130 സൈനിക വിമാനത്തില്‍ കറാച്ചിയിലേക്കുള്ള മൂന്ന് വിമാന യാത്രകളാണ് സഹായത്തിന്റെ ആദ്യ ബാച്ച്. പാക്കിസ്ഥാനിലെ വെള്ളപ്പൊക്കത്തില്‍ നാശനഷ്ടം സംഭവിച്ച 13,600 പേര്‍ക്ക് ഈ സഹായം പ്രയോജനപ്പെടും.