Sorry, you need to enable JavaScript to visit this website.

യു.എ.ഇ വിസ പരിഷ്‌കാരം, ട്രയല്‍ ആരംഭിച്ചു, ഒക്ടോബറില്‍ നടപ്പാകും

അബുദാബി- യു.എ.ഇയുടെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐ.സി.പി) അതിന്റെ 'നൂതന സേവന സംവിധാനം' ആരംഭിച്ചു. പുതിയ തലമുറ എമിറാത്തി പാസ്പോര്‍ട്ടുകളുടെ ഇഷ്യൂവും പുതുക്കിയ വിസയുടെയും എന്‍ട്രി പെര്‍മിറ്റ് സ്‌കീമിന്റെയും ട്രയലും സേവനങ്ങളില്‍ ഉള്‍പ്പെടുന്നു.

വിസ പരിഷ്‌കാരങ്ങളില്‍ ഗണ്യമായി വിപുലീകരിച്ച ഗോള്‍ഡന്‍ വിസ പദ്ധതി, അഞ്ച് വര്‍ഷത്തെ ഗ്രീന്‍ റെസിഡന്‍സി, പുതിയ എന്‍ട്രി പെര്‍മിറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്നു. പുതിയ സംവിധാനം കുടുംബാംഗങ്ങളെ സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ക്കും അധിക ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഒക്ടോബര്‍ 3 മുതല്‍ നടപ്പാക്കല്‍ ആരംഭിക്കും.

യു.എ.ഇയില്‍ സ്വീകരിച്ചിട്ടുള്ള ഏറ്റവും വലിയ എന്‍ട്രി, റെസിഡന്‍സി പരിഷ്‌കാരങ്ങളുടെ ഭാഗമാണ് ഈ പുതിയ വിസകള്‍. സെപ്തംബര്‍ അഞ്ചിന് ഇവ പ്രാബല്യത്തില്‍ വരുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

 

Tags

Latest News