അബുദാബി- അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഫ്രഞ്ച് വനിതക്ക് 2 കോടി ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം. സെലിന്‍ ജാസിന്‍ എന്ന വനിതയെ തേടിയാണ് ഭാഗ്യമെത്തിയത്. ബിഗ് ടിക്കറ്റ് നറുക്കെടുപ്പിന്റെ ചരിത്രത്തില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കുന്ന ആദ്യത്തെ ഫ്രഞ്ച് വംശജയാണു സെലിന്‍.
രണ്ടാം തവണയാണു സെലിന്‍ ബിഗ് ടിക്കറ്റ് വാങ്ങുന്നത്. സുഹൃത്തിനൊപ്പം ചേര്‍ന്നാണു സമ്മാനാര്‍ഹമായ ടിക്കറ്റ് സ്വന്തമാക്കിയത്. സമ്മാനത്തുക സുഹൃത്തുമായി പങ്കു വയ്ക്കും.1 998 മുതല്‍ ദുബായില്‍ താമസിക്കുന്ന സെലിന്‍ ഇവിടെ ബില്‍ഡിങ് മെറ്റീരിയല്‍ കമ്പനിയില്‍ മാനേജരാണ്.