തലശ്ശേരി - കോൺഗ്രസ് പ്രാദേശിക നേതാവ് എടയന്നൂരിലെ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് (രണ്ട്) ശനിയാഴ്ച ജാമ്യം അനുവദിച്ചതോടെ കേസിന്റെ നിലനിൽപ് തന്നെ ചോദ്യം ചെയ്യപ്പെടുന്നു. കേസ് സി.ബി.ഐക്ക് വിടണമെന്ന ഷുഹൈബിന്റെ പിതാവിന്റെ ഹരജി സുപ്രീം കോടതിയിലിരിക്കേയാണ് കേസിലെ ഒരു പ്രതിക്ക് ആദ്യമായി ജാമ്യം ലഭിച്ചത
കേസിലെ ഒമ്പതാം പ്രതി എടയന്നൂർ പാലയോട്ടെ സജി നിവാസിൽ സജ്ജയ്(21)ക്കാണ് ജഡ്ജി ആർ.എൽ ബൈജുവു ഉപാധികളോടെ ജാമ്യം അനുവദിച്ചത.് മട്ടന്നൂർ പോലീസ് സ്റ്റേഷൻ പരിധി വിട്ട് പുറത്ത് പോകരുതെന്നും എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരായി ഒപ്പിടണമെന്ന ഉപോധിയോടെയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചിട്ടുള്ളത.് സി.പി.എം പ്രവർത്തകനായ ് സജ്ജയെ ഗുഢാലോചന കേസിലാണ് പൊലിസ് അറസ്റ്റ് ചെയ്തിരുന്നത്.
നേരത്തെ സജ്ജയ് നൽകിയ ജാമ്യ ഹരജി ഈ മാസം ഏഴിന് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ആർ.രഘു തള്ളിയിരുന്നു. തുടർന്ന് അഡ്വ.എൻ.ആർ ഷാനവാസ് മുഖേന പ്രതി വീണ്ടും ജാമ്യ ഹരജിയുമായി കോടതിയെ സമീപിക്കുകയായിരുന്നു.
ഷുഹൈബ് വധക്കേസിൽ 11 സി.പി.എം പ്രവർത്തകരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നത്. കേസ് അന്വേഷണം ആദ്യം ഹൈക്കോടതി സി.ബി.ഐക്ക് വിട്ടെങ്കിലും ഇതിനെ സർക്കാർ എതിർത്തതോടെ അപ്പീൽ ഹരജിയിൽ സി.ബി.ഐ അന്വേഷണത്തിന ് സ്റ്റേ വരികയായിരുന്നു. തുടർന്നാണ് ഷുഹൈബിന്റെ പിതാവ് കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ സമീപിച്ച് സി.ബി.ഐ അന്വേഷണത്തിന് ആവശ്യപ്പെട്ടത്.
ഷുഹൈബ് വധത്തിൽ കണ്ണൂർ ജില്ലയിലെ ഉന്നത സി.പി.എം നേതാക്കൾക്ക് ബന്ധമുണ്ടെന്നാണ് ഷുഹൈബിൻെറ കുടുംബവും കോൺഗ്രസ് നേതൃത്വവും പരാതിപ്പെടുന്നത്. കേസിലെ ഒരു പ്രതിക്ക് കോടതി ജാമ്യം നൽകിയതോടെ മറ്റ് പ്രതികളും അടുത്ത ദിവസം തന്നെ ജാമ്യ ഹരജിയുമായി കോടതിയെ സമീപിക്കും. ഇത് കേസിന്റെ നിലനിൽപ് തന്നെ ചോദ്യം ചെയ്യപ്പെടുമെന്നാണ് വിലയിരുത്തുന്നത.്