കൊല്ലം- സഹായ അഭ്യര്‍ഥനയുമായി എത്തിയ വയോധികനോടുള്ള ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ തമാശ കലര്‍ന്ന ചോദ്യവും അപേക്ഷ സ്വീകരിക്കാന്‍ നല്‍കിയ നിര്‍ദേശവും സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
കൊല്ലം ആയൂരില്‍ കോളേജില്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് ഹെലിക്കോപ്റ്ററിനടുത്തേക്ക് എത്താന്‍ ശ്രമിച്ച വയോധികന്റെ ശബ്ദം യൂസഫലി കേട്ടത്.
ഹാര്‍ട്ട് പേഷ്യന്റാണ്,കണ്ണു കാണത്തില്ല എന്നാണ് വയോധികന്‍ വിളിച്ചു പറഞ്ഞത്. പിന്നെ എങ്ങനെ കണ്ടെന്നായി യൂസഫലിയുടെ ചോദ്യം.
വയോധികന്റെ അപേക്ഷ ഉദ്യോഗസ്ഥന്‍ വാങ്ങിവരുന്നതുവരെ ഹെലിക്കോപ്റ്ററില്‍ കാത്തിരുന്നാണ് യൂസഫലി മടങ്ങിയത്. സഹായം ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തോടെ വയോധികനും കുടുംബവും മടങ്ങി.