ചായക്കടക്കാരൻ പ്രധാന മന്ത്രിയായതിന്റെ കഥയാണ് ഇന്ത്യയിൽ നിന്ന് ലോകെ കേട്ടത്. കൊച്ചു കുട്ടികളോട് ചായ വാങ്ങി കുടിച്ച് ഇത്തരം അപകടങ്ങൾ ആവർതക്തിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് സഞ്ജീവ് ഭട്ട് ഐ.പി.എസ് പോലുള്ളവർ ട്വീറ്റ് ചെയ്യുന്നു. ഇതൊന്നുമല്ല ലേറ്റസ്റ്റ് വിശേഷം. ലണ്ടനിൽ ിന്ന്ു കാലത്തിറങ്ങിയ പ്രമുഖ പത്രങ്ങളായ ഡെയ്‌ലി മെയിൽ, മെട്രോ.യു.കെ, സൺ എന്നിവയെല്ലാം ആഘോഷിച്ചത് ഒരു മലയാളിയുടെ നേട്ടമാണ്. വിഷയം ചായ കടച്ചവടം തന്നെ. ഒന്നുമില്ലായ്മയിൽ നിന്ന് പതിനഞ്ച് വർഷത്തെ കഠിനാധ്വാനത്തിലൂടെ കോടീശ്വരനായി മാറിയ രൂപേഷ് തോമസിന്റെ വിജയഗാഥ.
തുഛമായ 600 പൗണ്ടുമായി സ്റ്റുഡന്റ് വിസയിൽ ലണ്ടനിലെത്തി ഒന്നര പതിറ്റാണ്ടു കൊണ്ടു കോടികളുടെ ടേൺ ഓവറുള്ള ബിസിനസ് മാനായി മാറിയ രൂപേഷ് തോമസിന്റെ വിജയകഥ ബ്രിട്ടനിലെ ദേശീയ പത്രങ്ങൾ വളരെ പ്രാധാന്യത്തോടെയാണ് നൽകിയത്. കഠിനാധ്വാനത്തിലൂടെ കോടീശ്വരനായ ഈ 39കാരന്റെ കഥ സ്ലംഡോഗ് മില്യണയറെ വെല്ലുന്നതാണെന്നാണ് വിശേഷണം. 2015ൽ ഒന്നരലക്ഷം പൗണ്ട് മുടക്കി രൂപേഷ് തുടങ്ങിയ ചായ് ടീ സംരംഭം ടുക് ടുക് ചായ്ക്ക് ഇന്ന് രണ്ട്മില്യൺ പൗണ്ടിന്റെ ടേൺ ഓവറാണുള്ളത്.യുകെയിലെത്തി വെറും 15 വർഷങ്ങൾ കൊണ്ടാണ് അദ്ദേഹം മില്യണയറായിത്തീർന്നത്. സൗത്ത് വെസ്റ്റ് ലണ്ടനിലെ വിംബിൾഡണിൽ ഒരു മില്യൺ പൗണ്ടിന്റെ സ്വത്ത് രൂപേഷ് സ്വന്തമാക്കി. സൗത്ത് ലണ്ടനിലെ ക്രോയ്‌ഡോണിൽ മൂന്നര ലക്ഷം പൗണ്ട് വില വരുന്ന മറ്റൊരു വീടും ഇദ്ദേഹത്തിനുണ്ട്.
2002 ൽ 23ാം വയസിൽ സ്ട്രാറ്റ്‌ഫോർഡിലെത്തിയ രൂപേഷിന്റെ കൈയിലുണ്ടായിരുന്ന പ്രിയപ്പെട്ട ബൈക്ക് വിറ്റ് ലഭിച്ച 600 പൗണ്ടായിരുന്നു മൂലധനം. പിന്നീടങ്ങാട്ട് സിനിമയെ വെല്ലുന്ന കാര്യങ്ങളായിരുന്നു. ലണ്ടൻ ജീവിതം സ്വപ്‌നം കണ്ടിരുന്ന രൂപേഷ് സ്റ്റുഡന്റ് വിസയിൽ ആണ് ലണ്ടനിലെത്തിയത്.
മാക് ഡൊണാൾഡ്‌സിലും നഴ്‌സിംഗ് ഹോമിലും ജോലി ചെയ്തായിരുന്നു പിടിച്ചുനിന്നത്. പിന്നീട് ഒരു കമ്പനിയുടെ സെയിൽസ്മാനായി പ്രവർത്തിക്കുന്ന കാലത്ത് കണ്ട് പരിചയപ്പെട്ട ഫ്രഞ്ച് കാരിയായ അലക്‌സാണ്ട്രയുമായി പ്രണയത്തിലാവുകയും 2007ൽ അവരെ വിവാഹം കഴിക്കുകയും ചെയ്തു.അലക്‌സാണ്ട്ര യ്ക്ക് ഇന്ത്യൻ ചായയിലുണ്ടായ കടുത്ത പ്രണയമാണ് രൂപേഷിനെ ചായ് ടീ ബിസിനസുകാരനാക്കിത്തീർക്കുകയും അതിലൂടെ കോടീശ്വരനായിത്തീരാൻ വഴിയൊരുക്കിയത്.കഠിനാധ്വാനവും ലക്ഷ്യബോധവും ഉണ്ടെങ്കിൽ ഒന്നും അസംഭവ്യമല്ലെന്ന് തെളിയിച്ച യുവാവ് ആഗോള പ്രവാസി മലയാളി സമൂഹത്തിന് അഭിമാനമായി.