Sorry, you need to enable JavaScript to visit this website.

സൗദിയിൽ പ്രവേശിച്ച് മൂന്നു മാസത്തിനകം സ്‌പോൺസർഷിപ്പ് മാറ്റാം; പഠനം 

റിയാദ് - റിക്രൂട്ട്‌മെന്റും സ്‌പോൺസർഷിപ്പ് മാറ്റവും നിയന്ത്രിക്കാൻ ശ്രമിച്ച് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം മൂന്നു സമഗ്ര പഠനങ്ങൾ പൂർത്തിയാക്കി. സൗദിയിൽ പ്രവേശിച്ച് ആദ്യ വർഷത്തിനകം വിദേശ തൊഴിലാളികൾ സ്‌പോൺസർഷിപ്പ് മാറ്റുന്നതിനെ കുറിച്ചാണ് പഠനങ്ങളിൽ ഒന്ന് നടത്തിയത്. വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്തു കൊണ്ടുവന്ന് ആദ്യ വർഷം പൂർത്തിയാകുന്നതിനു മുമ്പു തന്നെ സ്‌പോൺസർഷിപ്പ് കൈമാറി വിസക്കച്ചവടം നടത്താൻ ഈ സേവനം ദുരുപയോഗിക്കുന്നത് തടയാനും റിക്രൂട്ട്‌മെന്റ് നിയന്ത്രിക്കാനും ലക്ഷ്യമിട്ടാണ് ഈ പഠനം നടത്തിയത്. 
ഉയർന്ന വൈദഗ്ധ്യങ്ങളും യോഗ്യതകളുമുള്ള വിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് പ്രോത്സാഹിപ്പിക്കാനും വൈദഗ്ധ്യം കുറഞ്ഞ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് നിയന്ത്രിക്കാനും ശ്രമിച്ച് റിക്രൂട്ട്‌മെന്റ് സംവിധാനം, വിസകളുടെ വർഗീകരണം എന്നിവയെ കുറിച്ചുള്ള പഠനവും മന്ത്രാലയം പൂർത്തിയാക്കി. റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട നിലവിലെ സാഹചര്യങ്ങളെ കുറിച്ച മറ്റൊരു പഠനവും മന്ത്രലായം പൂർത്തിയാക്കി. ഇതിന്റെ ഭാഗമായി നിലവിലെ റിക്രൂട്ട്‌മെന്റ് നിയമങ്ങൾ, റിക്രൂട്ട്‌മെന്റ് മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ആവശ്യങ്ങൾ, തൊഴിൽ വിപണിയിലെ പൊതുവായ സംഭവവികാസങ്ങൾ എന്നിവ വിശകലന വിധേയമാക്കി. സാധ്യമായതും നടപ്പാക്കാൻ കഴിയുന്നതുമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിന് റിക്രൂട്ട്‌മെന്റ് മേഖലയിൽ മുൻനിര രാജ്യങ്ങൾ പിന്തുടരുന്ന മികച്ച രീതികൾ പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ഈ പഠനം നടത്തിയത്.
 

Latest News