Sorry, you need to enable JavaScript to visit this website.

കേരളത്തിൽ വികസനത്തിന് കോടികളുടെ പദ്ധതി-മോഡി

കൊച്ചി- കേരളത്തിന്റെ കണക്ടിവിറ്റിക്ക് വേണ്ടി 4600 കോടിയുടെ പദ്ധതി സമർപ്പിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോഡി. കൊച്ചിയിൽ മെട്രോ ട്രെയിനിന്റെ പാത നീട്ടൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തിന്റെ വികസനത്തിന്റെ റോഡ് മാപ്പാണ് റെയിൽവേ പദ്ധതികൾ. 2017-ൽ കൊച്ചി മെട്രോയുടെ ഉദ്ഘാടനം നടത്തിയ സന്ദർഭം ഓർമ്മയുണ്ട്. ഇന്ന് കൂടുതൽ വികസന പദ്ധതികളുടെ ഉദ്ഘാടനവും നടന്നു. കൊച്ചി മെട്രോ യുവാക്കൾക്ക് ഏറെ ഉപകാരപ്പെടുന്നതാണ്. ഭാരതത്തിന്റെ മുഴുവൻ ഗതാഗത വികസനത്തിനും സിശ നൽകുന്ന പദ്ധതിയാണ് കൊച്ചി മെട്രോ. ഇന്ത്യയിലെ റെയിൽവേ മേഖല പൂർണമായും മാറ്റത്തിന്റെ പാതയിലാണ്. കേരളത്തിലെ എറണാകുളം ജംഗ്ഷൻ, എറണാകുളം ടൗൺ, കൊല്ലം റെയിൽവേ സ്റ്റേഷനുകൾ രാജ്യാന്തര നിലവാരത്തിലേക്ക് മാറ്റും. വിമാനതാവളങ്ങൾ പോലെയാക്കും. കേരളത്തിലെ റെയിൽവേ വികസനം നാഴികക്കല്ല് പിന്നിടുകയാണ്. മുഴുവൻ പാതയും ഇരട്ടവരിയാക്കി. ലക്ഷകണക്കിന് തീർത്ഥാടകർക്ക് ഇത് സൗകര്യം നൽകും. അയ്യപ്പ ഭക്തർക്ക് ഇത് സന്തോഷത്തിന്റെ അവസരമാണെന്നും മോഡി പറഞ്ഞു. കേരളത്തിന്റെ അടിസ്ഥാന വികസനത്തിന് വേണ്ടി ഒരു ലക്ഷം കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. ഇത് കേരളത്തിൽ തൊഴിലവസരം വർധിപ്പിക്കും. കൃഷി മുതൽ വ്യവസായം വരെയുള്ള മേഖലയുടെ വികസനം സാധ്യമാകും. കേരളത്തിൽ ദേശീയ പാത വികസനത്തിന് കേന്ദ്രം വൻ പിന്തുണയാണ് നൽകുന്നത്. 55,000 കോടി രൂപയാണ് ഇതിന് വേണ്ടി ചെലവിടുന്നത്. ടൂറിസവും വ്യവസായവും വികസിപ്പിക്കുന്നതിനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും മോഡി പറഞ്ഞു.
 

Latest News