ഖമീസ് മുശൈത്ത്- ദഹ്‌റാന്‍ ജുനൂബ് ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് കൊല്ലം ആയൂര്‍ വയക്കല്‍ സ്വദേശിനി ലിനി വര്‍ഗീസ് (43) നിര്യാതയായി. ഭര്‍തൃപിതാവ് നാട്ടില്‍ മരിച്ച് മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ലിനിയുടെ മരണം.
ഭര്‍തൃപിതാവ് മരിച്ച വിവരം അറിയിക്കുന്നതിന് വേണ്ടി നാട്ടില്‍നിന്ന് ബന്ധുക്കള്‍ പലതവണ ലിനിയുടെ ഫോണിലേക്ക് വിളിച്ച് നോക്കിയെങ്കിലും കിട്ടിയിരുന്നില്ല. തുടര്‍ന്ന് അന്വേഷിക്കാന്‍ സഹപ്രവര്‍ത്തകരോട് വിളിച്ച് ആവശ്യപ്പെടുകയായിരുന്ു.
സഹപ്രവര്‍ത്തകര്‍ താമസ സ്ഥലത്ത് എത്തിയപ്പോള്‍ റൂമില്‍ അബോധാവസ്ഥയിലാണ് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
ലിനി വര്‍ഗീസ് 20 വര്‍ഷത്തോളമായി സൗദിയില്‍ പ്രവാസിയാണ്.
റെജി ചാക്കോയാണ് ഭര്‍ത്താവ്. രണ്ട് മക്കളുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.