Sorry, you need to enable JavaScript to visit this website.

തരൂര്‍ യോഗ്യനായ സ്ഥാനാര്‍ഥി- കെ. സുധാകരന്‍

തിരുവനന്തപുരം -എ.ഐ.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ യോഗ്യനായ സ്ഥാനാര്‍ഥിയാണ് ശശി തരൂര്‍ എന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. തരൂര്‍ മത്സരിക്കുന്നു എന്ന റിപ്പോര്‍ട്ടുകളില്‍ എന്തിനാണ് അദ്ഭുതപ്പെടുന്നത്. മത്സരിക്കാന്‍ യോഗ്യനായ സ്ഥാനാര്‍ഥിയല്ലേ തരൂര്‍ - സുധാകരന്‍ ആരാഞ്ഞു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന ജനാധിപത്യ പാര്‍ട്ടിക്കകത്ത് മത്സരിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. കെ. സുധാകരനും അവകാശമുണ്ട്, ശശി തരൂരിനും അവകാശമുണ്ട്. ശശി തരൂര്‍ മത്സരിക്കാന്‍ അര്‍ഹതയുള്ളയാളാണ്. അദ്ദേഹം മത്സരിക്കാന്‍ ആഗ്രഹിച്ചെങ്കില്‍ കുറ്റപ്പെടുത്തേണ്ട ആവശ്യമില്ല- സുധാകരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്ന് കഴിഞ്ഞ ദിവസം ശശി തരൂര്‍ സൂചന നല്‍കിയിരുന്നു.

 

Latest News